»   » ഒടുവില്‍ നടി തുണിയഴിച്ചു ഹസാരെക്ക് വേണ്ടി

ഒടുവില്‍ നടി തുണിയഴിച്ചു ഹസാരെക്ക് വേണ്ടി

Posted By:
Subscribe to Filmibeat Malayalam
Yogitha
പുലി വരുന്നേ പുലി വരുന്നേ എന്നൊക്കെ പറയുമ്പോലെ തുണിയഴിക്കും തുണിയഴിക്കുമെന്നൊക്കെ പൂനം പാണ്ഡയെപ്പോലുള്ളവര്‍ പറയാറുണ്ട്. നാലാളുടെ കണ്ണില്‍പ്പെടാന്‍ വേണ്ടിയുള്ള ഈ കോപ്രായങ്ങള്‍ പലപ്പോഴെങ്കിലും ക്ലിക്കാവാറുമുണ്ട്.

എന്തായാലും പൂനത്തെപ്പോലെ മുന്‍കൂട്ടി പറയാനൊന്നും മെനക്കെടാതെ ഒരു നടി തുണിയഴിച്ചിരിയ്ക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ചൂടുപിടിപ്പിച്ച അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തിന് പിന്തുണപ്രഖ്യാപിച്ച് മറാത്തി നടിയും മോഡലുമായ യോഗിത ദണ്ഡേദ്ക്കറാണ് ഈ കടുംകൈയ്ക്ക് തുനിഞ്ഞിറങ്ങിയത്.

അണ്ണന് ജയ് വിളിയുമായി ജനം ദില്ലിയിലെ രാംലീല മൈതാനിയിലേക്ക് പോകുമ്പോള്‍ മേല്‍വസ്ത്രമില്ലാതെ ശരീരത്തില്‍ ത്രിവര്‍ണം പൂശിയാണ് യോഗിത തന്റെ പിന്തുണ പ്രഖ്യാപിച്ചത്. ഇതെല്ലാം വെറും പബ്ലിസിറ്റി സ്റ്റണ്ടല്ലേയെന്ന ചോദ്യത്തിന് ചില മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം തന്നെ ഇതിന് മറുപടി പറയുന്നുണ്ട്.

താന്‍ പൂനം പാണ്ഡെയെപ്പോലെ പ്രഖ്യാപനങ്ങള്‍ നടത്തുകയും പിന്നീട് നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് തലയൂരുകയും ചെയ്യാറില്ലെന്ന് യോഗിത വിശദീകരിയ്ക്കുന്നു. ഗാന്ധിത്തൊപ്പിയുംവച്ച് ത്രിവര്‍ണം പൂശി ടോപ് ലെസ്സായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് നടി ശരീരത്തില്‍ ഐ സപ്പോര്‍ട്ട് അണ്ണായെന്ന് എഴുതിവെച്ചുവെന്ന് മാത്രമല്ല, പുറത്ത് അണ്ണായുടെ ഒരുഗ്രന്‍ പടവും വരച്ചുവെച്ചിട്ടുണ്ട്. താനൊരു യഥാര്‍ഥ ഇന്ത്യക്കാരിയാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ഹസാരെയ അനുകൂലിയ്ക്കുന്നുണ്ടെന്നും യോഗിത അവകാശപ്പെടുന്നു.

ജന്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ മറ്റൊരു ഭീഷണി കൂടി നടി ഉയര്‍ത്തുന്നുണ്ട്. പാര്‍ലമെന്റിന് മുന്നില്‍ തുണിയില്ലാതെ നൃത്തം ചെയ്യുമെന്നാണ് നടിയുടെ ഭീഷണി. നേരത്തെ ദില്ലി മോഡലുകളായ സലീന വാലിയും യുവരാജ് പുഷക്കറും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇവരുടെ സാഹസം കാണാതിരിയ്ക്കാന്‍ വേണ്ടിയെങ്കിലും ബില്ല പാസക്കണമെന്ന് നമുക്കും ആവശ്യപ്പെടാം!

English summary
The Marathi actress Yogita Dandekar is up against corruption and finds an unconventional way to show her support. Though thousands of Indians have thronged Ramlila Maidan in Anna’s support, the actress chose to pose topless, painting her upper body in tricolour.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam