»   » ഐശ്വര്യയ്ക്ക് ഇന്നും സല്‍മാനോട് പിണക്കം

ഐശ്വര്യയ്ക്ക് ഇന്നും സല്‍മാനോട് പിണക്കം

Posted By:
Subscribe to Filmibeat Malayalam

പഴയ കാമകുന്‍ സല്‍മാന്‍ ഖാനെ കാണുന്നത് സുന്ദരി ഐശ്വര്യ റായിയ്ക്ക് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണോ. എന്നാല്‍ അതങ്ങനെതന്നെയാണ് സല്‍മാനെ നേരിട്ട് കാണാനും ഇടപഴകാനുമൊന്നുമുള്ള മാനസികാവസ്ഥയിലേയ്ക്ക് ഐശ്വര്യ എത്തിച്ചേര്‍ന്നിട്ടില്ല.

Aishwarya Rai Bachchan
ഭര്‍തൃപിതാവ് അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ ക്രോര്‍പതിയുടെ ഒരു ഷോയുടെ ഷൂട്ടിങിന് ഐശ്വര്യ പങ്കെടുത്തില്ല. കാരണമെന്തെന്നല്ലേ ഈ ഷോയ്ക്ക് സല്‍മാനുമായി ബന്ധമുണ്ടെന്നതുതെന്നെ.

പുതിയ ചിത്രമായ ആക്ഷന്‍ റീപ്ലേയുടെ ക്ഷണിക്കപ്പെട്ട സംഘത്തെ ഉള്‍പ്പെടുത്തി ക്രോര്‍പതിയുടെ ഒരു എപ്പിസോഡ് തയ്യാറാക്കാനായിരുന്നു തീരുമാനം, കെസിബിയുടെ പ്രശസ്തിയും ആക്ഷന്‍ റീപ്ലേയുടെ പ്രമോഷനുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഒക്ടോബര്‍ 25ന് വൈകീട്ടാണ് ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്.

ആക്ഷന്‍ റിപ്ലേയിലെ നായികാനായകന്മാരായ ആഷിനും അക്ഷയ്ക്കും മറ്റുള്ളവര്‍ക്കുവേണ്ടി വിലയേറിയ സീറ്റുകള്‍ ഒഴിച്ചിട്ട് സംഘാടകര്‍ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ ഐശ്വര്യ വന്നില്ല.

പിന്നീട് കാരണമന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആക്ഷന്‍ റിപ്ലേ ടീം' പങ്കെടുക്കുന്ന ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന പാരിതോഷികമായ 50 ലക്ഷം രൂപ സല്‍മാന്‍ഖാന്‍ നടത്തിക്കൊണ്ടുപോകുന്ന ചാരിറ്റി പ്രസ്ഥാനമായ ബീയിംഗ് ഹ്യുമണിന് നല്‍കാനുള്ളതാണെന്ന്.

ഇതിനാലാണത്രേ ഐശ്വര്യ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. എന്തായാലും ഐശ്വര്യ കാണിച്ചത് വളരെ ശരിയായില്ല എന്നാണ് എല്ലാവരും പറയുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam