കാസനോവ മനപൂര്‍വ്വം വൈകിപ്പിച്ചതോ?

ചിത്രം നാലുവര്‍ഷവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. രണ്ടരവര്‍ഷം മുന്‍പ് രണ്ടേകാല്‍ കോടിയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റത്. ഇന്നാണെങ്കില്‍ ചുരുങ്ങിയത് അഞ്ചു കോടിയെങ്കിലും ലഭിയ്ക്കുമായിരുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.
ഇത്ര നഷ്ടമുണ്ടാക്കി കാസനോവ വലിച്ചു നീട്ടിയത് ഇതൊരു ബ്രഹ്മാണ്ട ചിത്രമാണെന്ന പ്രതീതി പ്രേക്ഷകരിലുളവാക്കാനാണെന്നും ആരോപണമുണ്ട്.
മോഹന്‍ലാലിന്റെ ഉറ്റസുഹൃത്തായ ആന്റണി പെരുമ്പാവൂരും കാസനോവയുടെ നിര്‍മ്മാണ പങ്കാളിയാണെന്ന് രേഖകള്‍ സൂചിപ്പിയ്ക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ചിത്രം ഒരു ലാഭമായി തീരണമെന്ന് യാതൊരാഗ്രഹവും ഉണ്ടായിരുന്നില്ലെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറിന് കോടികള്‍ മുടക്കി ഒരു നല്ല ചിത്രം സമ്മാനിയ്ക്കുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം. മറിച്ച് കാസനോവയ്ക്ക് പിന്നില്‍ ഒരു ബിസിനസ്സ് തന്ത്രം ഒളിഞ്ഞിരിയ്ക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.
അടുത്ത പേജില്‍


Click it and Unblock the Notifications