കാസനോവയ്ക്ക് പിന്നിലെ ബിസിനസ്സ് തന്ത്രം

കോടികള്‍ പരസ്യത്തിനായി മുടക്കുന്ന കമ്പനിയ്ക്ക് ഇതും കേവലം ഒരു പരസ്യം മാത്രമായിരുന്നു. കാസനോവയുടെ ബാനറില്‍ തങ്ങളുടെ ഗ്രൂപ്പിന്റെ പരസ്യം കേരളത്തിലും വിദേശത്തും എത്തിയ്ക്കുക എന്നത് മാത്രമായിരുന്നു ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം.
മറ്റേതൊരു രീതിയിലുള്ള പരസ്യത്തിനേക്കാളും ഫലം ചെയ്യും ഇതെന്ന് മുന്‍കൂട്ടി കണ്ട കമ്പനിയുടെ ഒരു ബിസിനസ്സ് തന്ത്രം മാത്രമായിരുന്നു കാസനോവ. മുടക്കുമുതല്‍ തിരിച്ചു പിടിച്ചാല്‍ അതും ലാഭമെന്ന് കമ്പനി കണക്കു കൂട്ടി. അത്രമാത്രം.
കാസനോവ തന്ത്രം വിജയിച്ചതോടെ മറ്റു പല ബിസിനസ്സ് ഗ്രൂപ്പുകളും ഇതേ മാര്‍ഗ്ഗം പിന്തുടരാന്‍ ആലോചിയ്ക്കുന്നുണ്ടത്രേ.
ഈ പ്രവണത തുടരുകയാണെങ്കില്‍ വമ്പന്‍ പരസ്യങ്ങളുടെ അകമ്പടിയില്ലാതെ എത്തുന്ന ചെറുചിത്രങ്ങളുടെ വിജയസാധ്യതയെ അത് പ്രതികൂലമായി ബാധിയ്ക്കും. കലാമൂല്യമുള്ള ചിത്രങ്ങളാണെങ്കില്‍ കൂടി അവയ്ക്ക് പിടിച്ചു നില്‍ക്കാന്‍ അല്പം പ്രയാസപ്പെടേണ്ടി വരും.
ആദ്യ പേജില്‍
കാസനോവ പറയുന്നത് കള്ളക്കണക്ക്?


Click it and Unblock the Notifications











