നയന്‍താരയ്‌ക്ക് തട്ടകത്തില്‍ നിന്നും വെല്ലുവിളി
നയന്‍താര മലയാളത്തിന്റെ താരമെന്ന് പറയാനുള്ള അവകാശം ഇന്ന് പാവം മലായാളിയ്‌ക്കില്ല. അങ്ങനെയിപ്പോള്‍ പറയാന്‍ കഴിയുന്നത് തമഴിനോ തെലുങ്കനുമൊക്കെയാണ്. കാരണം അടുത്ത കാലത്തൊന്നും നയന്‍ ഈ വഴി വന്നിട്ടില്ലായെന്നതു തന്നെ.
കോളിവുഡിലും ടോളിവുഡിലുമൊന്നും നയനെ വെല്ലാന്‍ ആരുമില്ലായെന്നതാണ് സ്ഥിതി. ബില്ലയിലെ നയന്‍സിന്റെ പ്രകടനത്തോടെ തമിഴില്‍ ഭീഷണിയായി നിന്നിരുന്ന തൃഷ പോലും തൊഴുത് പിന്‍മാറി.
നയന്‍സിനൊപ്പം മത്സരിക്കാനില്ലായെന്നു വരെ തൃഷ പറഞ്ഞു. ഇനി അടുത്ത കാലത്തൊന്നും വെല്ലുവിളി ഉണ്ടാകില്ലായെന്നു തന്നെയാണ് നയനും വിശ്വസിച്ചിരുന്നത്.
പക്ഷേ നയന്‍സിന്റെ പ്രധാന വേദിയായ തെലുങ്കില്‍ തന്നെ വെല്ലുവിളിയായി ഒരു താരമെത്തുന്നു. വെല്ലുവിളിച്ചെത്തുന്നത് വെറാരുമല്ല. സ്വന്തം നാട്ടുകാരിയും ലങ്കയെന്ന ചിത്രത്തിലൂടെ മലയാളികളെയൊക്കെ നാണിപ്പിച്ച മംമ്‌തയാണ്.
മംമ്‌തയുടെ പുതിയ തെലുങ്ക് ചിത്രമായ കൃഷ്‌ണാര്‍ജുനയില്‍ ഗ്ലാമറിന് മംമ്‌ത പ്രത്യേക പരിധിയൊന്നും വച്ചിട്ടില്ലായെന്നാണ് വാര്‍ത്തമാനം.
ചിത്രത്തിന്റെ സ്റ്റില്ലുകള്‍ തന്നെ ഇതിന് സാക്ഷ്യം വഹിയ്‌ക്കുന്നുണ്ട്.
സ്വന്തം നായികമാര്‍ അന്യ ഭാഷകളില്‍ പോയി വാശിയോടെ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നത് കാണേണ്ടി വരുന്ന മലയാളികള്‍ക്ക് ആശ്വാസമായി കൃഷ്‌ണാര്‍ജുന മലയാളത്തിലും മൊഴിമാറ്റം നടത്തി പുറത്തിറക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ കൃഷ്‌ണാര്‍ജുന തിയറ്ററുകളിലെത്തും.


Click it and Unblock the Notifications











