»   » റാണയെ ദീപിക കയ്യൊഴിഞ്ഞു?

റാണയെ ദീപിക കയ്യൊഴിഞ്ഞു?

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
സ്റ്റൈല്‍മന്നന്‍ രജനീകാന്ത് മൂന്ന് വേഷങ്ങളിലെത്തുന്ന ചിത്രമെന്ന പേരിലെത്തിയ റാണയെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. രജനി അസുഖബാധിതനായതോടെ ചിത്രീകരണം നിര്‍ത്തി വച്ച റാണ ഒരു ഘട്ടത്തില്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്തയും പ്രചരിച്ചു. സിംഗപ്പൂരില്‍ നിന്ന് ചികിത്സ കഴിഞ്ഞ് രജനി തിരിച്ചെത്തിയതോടെ വീണ്ടും റാണയെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി.

എന്നാല്‍ ചിത്രത്തെ നായികയായ ദീപിക പദുക്കോണും ഉപേക്ഷിച്ചുവോ എന്നതാണ് സിനിമാലോകം ഉറ്റു നോക്കുന്നത്. റാണയുടെ ഷൂട്ടിങ് നീണ്ടു പോവുമെന്ന് മനസ്സിലാക്കിയ ദീപിക ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നില്ല. മറ്റു ചിത്രങ്ങള്‍ക്കു വേണ്ടി ഇതിനോടകം ഡേറ്റ് നല്‍കിയിരിക്കുന്ന ദീപികയ്ക്ക് ഇനി റാണയുടെ ഷൂട്ടിങ് പുനരാരംഭിച്ചാലും പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് നടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

എന്നാല്‍ താന്‍ ചിത്രത്തെ കൈവിട്ടതല്ലെന്നും റാണയെ ചിത്രത്തെ കുറിച്ച് തനിയ്‌ക്കൊന്നുമറിയില്ലെന്നുമാണ് ദീപിക പറയുന്നത്.
ചിത്രത്തിന്റെ സംവിധായകനോ നിര്‍മ്മാതാവോ ഒരു കാര്യവും തന്നോട് പറഞ്ഞിട്ടില്ല. ഷൂട്ടിങ് എന്നു തുടങ്ങുമെന്നും അറിയില്ല. രജനിയുടെ അസുഖം കുറഞ്ഞെന്നും അദ്ദേഹം വിശ്രമത്തിലാണെന്നുമാണ് അവസാനമായി തനിയ്ക്കു ലഭിച്ച വിവരമെന്നും ദീപിക പറയുന്നു

English summary
While there has long been speculation that the Rajinikanth-starrer Rana is being shelved, leading lady Deepika Padukone herself seems to be completely unaware about the film’s fate. In fact, with Dippy busy shooting for her other films, Rana doesn’t even seem to figure anywhere on her schedule.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X