നമിതയെ നാദിയ ഒതുക്കി?
നമിതയ്‌ക്ക് ഇത് കഷ്ടകാലമാണെന്ന് തോന്നുന്നു. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വിജയിക്കുന്നുണ്ടെങ്കിലും മറ്റു പല കാര്യങ്ങളിലും നമിതയ്‌ക്ക് തിരച്ചടികളാണ്.
പലരും പലപ്പോഴായി തന്നെ വഞ്ചിയ്‌ക്കുന്നുണ്ടെന്നാണ് താരത്തിന്റെ പരാതി. കുറച്ചു നാള്‍ മുമ്പ് തന്റെ മേനിക്കൊഴുപ്പില്‍ വിജയിച്ച ചിത്രത്തിന്റെ നിര്‍മാതാവ് പണം തരാതെ പറ്റിച്ചെന്നായിരുന്നു താരത്തിന്റെ പരാതി.
അതിന്റെ കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് നമിത അടുത്ത പരാതിയുമായി രംഗത്തെത്തിക്കഴിഞ്ഞു. തന്നെ മനപൂര്‍വം ഒതുക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നാണ് താരത്തിന്റെ ഇപ്പോഴത്തെ പരിഭവം.
നമിത നായികയും നടി ഖുശ്‌ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ സി നായകനായുമെത്തുന്ന ശണ്‌ഠൈ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പരാതിയുയര്‍ന്നിട്ടുള്ളത്. ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം ചലച്ചിത്ര ലോകത്ത് തിരിച്ചെത്തിയ നാദിയ മൊയ്‌തു ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്.
പക്ഷെ ചിത്രത്തില്‍ നായിക നമിത തന്നെയാണെന്ന് ശണ്‌ഠൈ കാണുന്ന ആര്‍ക്കും ബോധ്യപ്പെടും. എന്നാല്‍ സിനിമയുടെ പോസ്‌റ്ററുകളില്‍ തനിയ്‌ക്ക് തീരെ പ്രധാന്യം നല്‌കിയിട്ടില്ലെന്ന് നമിത പറയുന്നു.
പോസ്‌റ്ററുകളില്‍ നാദിയ മൊയ്‌തുവിന്റെയും സുന്ദറിന്റെയും ചിത്രങ്ങള്‍ മാത്രമേ കാണാനുള്ളൂ. എന്റെ ചിത്രമുള്ള പോസ്‌റ്ററുകള്‍ ഉണ്ടെങ്കില്‍ തന്നെ വെറുമൊരു ഐറ്റം ഡാന്‍സറുടെ പ്രധാന്യം മാത്രമേ തന്നിട്ടുള്ളൂ. താന്‍ ചിത്രത്തില്‍ ഉണ്ടോയെന്നു പോലും ചില ആരാധകര്‍ക്ക് സംശയമുണ്ടെന്ന് നമിത പറയുന്നു.


Click it and Unblock the Notifications











