നവ്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

By Staff

ആരോപണങ്ങളും അഭ്യൂഹങ്ങളും നവ്യയ്‌ക്കു ചുറ്റും വീണ്ടും പരക്കുന്നു.

മലയാളത്തിലെ സൂപ്പര്‍ താരമായ ഗോപികയും നവ്യയും തമ്മില്‍ പിണങ്ങിയതായിരുന്നു നേരത്തെ വാര്‍ത്തയെങ്കില്‍ ഇപ്പോള്‍ നവ്യയുടെ എംബിഎ പഠനവുമായി ബന്ധപ്പെട്ടാണ്‌ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരിയ്‌ക്കുന്നത്‌.

തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളുമായി മുന്നോട്ടു കുതിയ്‌ക്കുന്ന നവ്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ പുതിയ ആരോപണങ്ങളെന്ന്‌ നവ്യയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

എംബിഎ പരീക്ഷയെഴുതാനായി നവ്യയ്‌ക്ക്‌ കോളേജ്‌ അധികൃതരുടെ വഴി വിട്ട സഹായം ലഭിയ്‌ക്കുന്നുണ്ടെന്നതാണ്‌ പുതിയ ആരോപണം.

ഇതുമായി ബന്ധപ്പെട്ട്‌ തങ്ങള്‍ക്ക്‌ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ഫോണുകള്‍ വന്നിരുന്നു. അത്തരം ആരോപണങ്ങള്‍ തെറ്റാണെന്ന്‌ തെളിയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ ഞങ്ങള്‍. നവ്യയുടെ പിതാവായ രാജന്‍ നായര്‍ പറഞ്ഞു.

മുമ്പ്‌ നവ്യ സിനിമയിലെത്തിയ കാലത്ത്‌ നടന്ന പ്ലസ്‌ ടു പരീക്ഷയുമായി ബന്ധപ്പെട്ട്‌ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ വിവാദത്തോട്‌ താരം രൂക്ഷമായാണ്‌ പ്രതികരിച്ചിരിയ്‌ക്കുന്നത്‌.

ആരോപണങ്ങള്‍ മുഴുവന്‍ തള്ളിയ താരം താന്‍ ആരുടെ മുമ്പിലും പരീക്ഷയെഴുതാന്‍ തയ്യാറാണെന്ന്‌ വ്യക്തമാക്കി. വേണമെങ്കില്‍ ക്യാമറയ്‌ക്കു മുമ്പില്‍ വരെ പരീക്ഷയെഴുതാം. എന്തെങ്കിലും കൃത്രിമം നടക്കുന്നുണ്ടെങ്കില്‍ നിയമപരമായ നടപടി അപ്പോള്‍ വേണമെങ്കില്‍ സ്വീകരിയ്‌ക്കാം നവ്യ പറഞ്ഞു.

നങ്ങ്യാര്‍ക്കുളങ്ങര സായി കോളേജില്‍ നവ്യ അടുത്തു തന്നെ എംബിഎ പരീക്ഷയെഴുതാനെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X