നയന്‍താര ജീവനൊടുക്കാനും മടിക്കില്ല: പ്രഭുദവേ

നയന്‍സുമായുള്ള അടുപ്പത്തെ തുടര്‍ന്ന് പ്രഭുദവേയുടെ ദാമ്പത്യജീവിതം തകരാതിരിയ്ക്കാന്‍ പ്രശ്‌നത്തില്‍ ഇടപെട്ട തമിഴ്‌സിനിമയിലെ മധ്യസ്ഥരോട് നടന്‍ ഇങ്ങനെ പറഞ്ഞുവെന്നാണ് പത്രത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.
തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമായ നയന്‍സും നടനും സംവിധായകനുമായ പ്രഭുദേവയും തമ്മില്‍ അടുപ്പമുണ്ടെന്ന വാര്‍ത്തകള്‍ കോളിവുഡില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നു. സിനിമയിലെ സൗഹൃദത്തിനുമപ്പുറത്തേക്ക് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ന്നതോടെ പ്രഭുദേവയുടെ ഭാര്യ റംലത്ത് പ്രതിഷേധവുമായി രംഗത്തെത്തി. നയന്‍സിനെ തല്ലാന്‍ വരെ താന്‍ ആഗ്രഹിയ്ക്കുന്നുവെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ റംലത്ത് പറഞ്ഞിരുന്നു.
അതേ സമയം തനിയ്ക്കു ചുറ്റുമുണ്ടാകുന്ന വിവാദങ്ങളെയൊന്നും വകവയെക്കാതെ മുന്നോട്ടുപോവുകയാണ് നയന്‍താര. പുതിയ സിനിമകളിലേക്കുള്ള ക്ഷണങ്ങളൊന്നും കാര്യമായി സ്വീകരിയ്ക്കാത്ത നടി അടുത്ത വര്‍ഷം പ്രഭുദേവയെ നിയമപരമായി ജീവിതപങ്കാളിയാക്കാന്‍ തീരുമാനിച്ചതായി കോളിവുഡില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications