»   » റംലത്തിന് പ്രതിഷേധമില്ലെന്ന് പ്രഭുദേവ

റംലത്തിന് പ്രതിഷേധമില്ലെന്ന് പ്രഭുദേവ

Subscribe to Filmibeat Malayalam
Prabhu Deva - Nayantara
പ്രഭുദേവയുടെ ഭാര്യ പ്രതിഷേധം നടത്തുന്നെന്നും വീട്ടില്‍ ഉണ്ണാവൃതത്തിലാണെന്നുമുള്ള തമിഴ് അന്തിപത്രങ്ങളുടെ വാര്‍ത്തകള്‍ ശരിയല്ലത്രെ. ഇപ്പോള്‍ പ്രഭുദേവയുടെ ഭാര്യ റംലത്ത് ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍.

നയന്‍താരയെ പ്രഭുദേവ വിവാഹം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഭാര്യ റംലത്ത് നിരാഹാര വൃതം അനുഷ്ടിയ്ക്കാന്‍ പോകുന്നെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍.

ഇതൊക്കെ ഇപ്പോള്‍ പ്രഭുദേവ നിഷേധിച്ചിരിയ്ക്കുകയാണ്. നയന്‍താരയുമായുള്ള ബന്ധത്തിന് ഭാര്യ റംലത്ത് എതിരല്ലെന്നാണ് പ്രഭുദേവ പറയുന്നത്. നയന്‍താരയുമായുള്ള വിവാഹത്തിന് മുമ്പ് റംലത്തുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തും. തമിഴ് വാര്‍ത്താ ചാനലായ സണ്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭുദേവ ഇതൊക്കെ വ്യക്തമാക്കിയത്. വിവാഹ ബന്ധം വേര്‍പെടുത്തുന്നതോടൊപ്പം റംലത്തിന് നഷ്ടപരിഹാരം നല്‍ന്നുണ്ടെന്നും പ്രഭുദേവ പറഞ്ഞു. തുക എത്രയാണെന്ന പ്രഭുദേവ വ്യക്തമാക്കിയില്ല. അഞ്ച് കോടി രൂപ റംലത്തിന് നഷ്ടപരിഹാരം നല്‍കുന്നതായാണ് നേരത്തേ വന്ന വാര്‍ത്തകള്‍.

റംലത്തിനെ ബന്ധപ്പെട്ടവരോടൊന്നും ഭര്‍ത്താവ് പ്രഭുദേവയെകുറിച്ചോ നയന്‍താരയെക്കുറിച്ചോ ഒന്നും പറയാന്‍ അവര്‍ തയാറായില്ല. 2010 ഒക്ടോബറില്‍ ആയിരിയ്ക്കും വിവാഹ മോചനം നടപ്പില്‍ വരുക. ഹിന്ദു വിവാഹ നിയമ പ്രകാരമായിരിയ്ക്കുമത്രെ വിവാഹ മോചനം നടത്തുക. നിയമപരമായ എല്ലാ പ്രശ്നങ്ങളും പരിശോധിച്ചായിരിയ്ക്കും വിവാഹ ബന്ധം വേര്‍പെടുത്തുന്ന നടപടികള്‍ നടത്തുക. റംലത്ത് - പ്രഭുദേവ ദംബതിമാര്‍ക്ക് മൂന്ന് മക്കളുണ്ട്. വിശാല്‍, റിഷി, ആദിത്യ എന്നിവരാണിവര്‍. കുട്ടികളുടെ പരിപാലനം ആര് ഏറ്റെടുക്കുമെന്നതും ഇതുവരെ വ്യക്തമായിട്ടില്ല.

പ്രഭുദേവ വിവാഹ മോചനം നേടിക്കഴിഞ്ഞാല്‍ ഉടനെ തന്നെ നയന്‍താരയുമായുള്ള വിവാഹ നിശ്ചയം നടക്കും. ഏത് മതാചാര പ്രകാരമായിരിയ്ക്കും ഈ ചടങ്ങുകള്‍ എന്ന് വ്യക്തമായിട്ടില്ല. ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷം ആദ്യമോ തന്നെ പ്രഭുദേവ-നയന്‍താര വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഏത് മൊബൈലിലും മലയാളം വായിയ്ക്കാം

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam