»   »  സല്‍മാന് ഭാര്യയായി മലയാളിപ്പെണ്ണിനെ വേണം!

സല്‍മാന് ഭാര്യയായി മലയാളിപ്പെണ്ണിനെ വേണം!

Posted By:
Subscribe to Filmibeat Malayalam
Salman
അടുത്തിടെയായുള്ള ചില സംസാരങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം ഉടന്‍ തന്നെ വിവാഹം നടക്കുമെന്നുള്ള രീതിയിലാണ് ബോളിവുഡിന്റെ സുന്ദരന്‍ ബാച്ച്‌ലര്‍ സല്‍മാന്‍ ഖാന്‍ സൂചനകള്‍ നല്‍കുന്നത്. കത്രീന കെയ്ഫുമായുള്ള പ്രണയം കൂടി തകര്‍ന്നതോടെ ഇനി നേരേ വിവാഹം എന്നുള്ളൊരു ലൈനിലാണെന്നാണ് താരമെന്നാണ് സൂചന.

ഇതിന് മുമ്പ് ഒരു അഭിമുഖത്തില്‍ തനിയ്ക്ക് വലിയ നഗരത്തില്‍ നിന്നുള്ളൊരു പെണ്‍കുട്ടിയെ ഭാര്യയായി വേണ്ടെന്ന് പറഞ്ഞ സല്‍മാന്‍ പുതിയൊരു അഭിമുഖത്തില്‍ ഒരു പടികൂടി കടന്ന്് തനിയ്ക്ക് തെക്കേഇന്ത്യയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുള്ള തരത്തിലാണ് സല്‍മാന്‍ പ്രതികരിച്ചിരിക്കുന്നത്.

മലയാളിപ്പെണ്‍കുട്ടിയെ കിട്ടിയാല്‍ കെട്ടാമെന്നും മലയാളിയായ സംവിധായകന്‍ സിദ്ദിഖ് എനിയ്ക്ക് വേണ്ടി ഒരു മലയാളിപ്പെണ്‍കുട്ടിയെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നുമാണ് സല്ലു തട്ടിവിട്ടിരിക്കുന്നത്.

പെണ്‍കുട്ടി, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവളാകണം. ഒരാഴ്ച, ഒരുമാസം ഇത്രയും സമയത്തിനുള്ളില്‍ വിവാഹം നടക്കണം എന്നൊക്കെയാണ് സല്ലു പറയുന്നത്. ഇപ്പോള്‍ ആരുമായും പ്രണയമില്ലെന്നും സല്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട.

നേരത്തേ റെഡിയെന്ന ചിത്രത്തില്‍ മലയാളി താരം അസിനൊപ്പം അഭിനയിച്ചപ്പോള്‍ അസിനെപ്പോലെയൊരു പെണ്‍കുട്ടി വേണമന്ന് സല്ലു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും പ്രണത്തിലാണെന്നുവരെ ഗോസിപ്പുകളുണ്ടായി. മലയാളിയെ കെട്ടിയാല്‍ കൊള്ളാമെന്ന സല്‍മാന്റെ വര്‍ത്തമാനം ഇനി അടുത്ത ഗോസിപ്പിന് വഴിവയ്ക്കില്ലെന്നാരു കണ്ടു.

English summary
In an interview Bollywood actor Salman Khan said that he want to marry a Malayali girl

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam