For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതിത്തിരി കടുത്തുപോയില്ലേ കാവ്യമോളേ.........

  By പരദൂഷണന്‍
  |

  കാവ്യമോള്‍ മൊഴിഞ്ഞതു കേട്ടില്ലേ. കോളേജ് രാഷ്ട്രീയം മോള്‍ക്ക് പുജ്ഞമാണത്രേ. സമരത്തിനിറങ്ങി തല്ലു കൊണ്ടാല്‍ മിണ്ടാതെ വീട്ടില്‍ പോകണമെന്നും മോള്‍ ആജ്ഞാപിക്കുകയാണ്. അടി കൊണ്ടവര്‍ എന്തിനാണ് കരയുന്നതെന്ന് മോള്‍ ചോദിക്കുന്നു.

  അല്ലെങ്കിലും ചില മോളുമാര്‍ അങ്ങനെയാണ്. ആവശ്യത്തിന് പണവും പ്രശസ്തിയുമൊക്കെയായാല്‍ മോളുമാര്‍ക്ക് ചിലരെ വല്ലാത്ത പുച്ഛമാണ്. പക്ഷേ ഈ പുച്ഛം പകല്‍ മാത്രമേയുളളൂവെന്നാണ് അണിയറയിലെ കഥയറിയുന്ന പലരും പറയുന്നത്.

  കോളെജ് രാഷ്ട്രീയത്തെക്കുറിച്ച് കാവ്യമോളെ ബോധവത്കരിക്കാനൊന്നും പരദൂഷണനില്ല. മോള്‍ക്ക് രാഷ്ട്രീയം വേണ്ടെങ്കില്‍ വേണ്ടെന്നേയുളളൂ. രാഷ്ട്രീയക്കാര്‍ക്ക് മോളെ വേണോ എന്നു ചോദിക്കാനും നമ്മളില്ലേയ്......

  മോള്‍ക്ക് ഒരു രാഷ്ട്രീയവും അത്ര പിടിത്തമില്ലെന്നാണ് മനോരമയോട് മൊഴിഞ്ഞിരിക്കുന്നത്. അടി കൊണ്ടിട്ട് നിന്നു കരയുന്നവരെ കണ്ട കാവ്യമോള്‍ ചിറികോട്ടി പരിഹസിക്കുന്നതും കേട്ടില്ലേ. നാണമില്ലാത്ത വര്‍ഗം. രാഷ്ട്രീയത്തിന്റെ പേരില്‍ അടികിട്ടിയാല്‍ മിണ്ടുകയോ പ്രതികരിക്കുകയോ ചെയ്യരുതെന്നാണ് മോള്‍ അരുളിച്ചെയ്യുന്നത്.

  ഇതേ തൊഴില്‍ ചെയ്തു ജീവിക്കുന്ന വേറൊരു മോളുടെ കരണക്കുറ്റി ഈയിടെ ഒരു സംവിധായകന്‍ അടിച്ചു പുകച്ച കഥ കാവ്യമോളറിഞ്ഞു കാണുമോ ആവോ?

  സംവിധായകന്‍ പ്ലാന്‍ ചെയ്തതു പോലെ ചിത്രീകരണം പൂര്‍ത്തിയാകാത്തതിന്റെ വാശിയിലാണ് കരഞ്ഞത് ശരിയായില്ലെന്ന കാരണം പറഞ്ഞ് നടിയുടെ കരണക്കുറ്റിക്ക് സംവിധായകന്‍ സ്വാമി ഒരു പൂശു പൂശിയത്. കൃത്യസമയത്ത് ഷൂട്ടിംഗിന് വരാതെ ഷോപ്പിംഗിന് കറങ്ങിത്തിരിച്ച് നടക്കുന്നത് കണ്ട് അരിശം മൂത്താണ് സാമി പദ്മപ്രിയയെ കൈകാര്യം ചെയ്തതെന്നും ഒരു വര്‍ത്തമാനം കോടാമ്പക്കത്തുണ്ട്.

  അടി ചെകിട്ടത്ത് കിട്ടിയ ഉടനെ നായിക അലറിക്കരഞ്ഞു. സംവിധായകന്‍ മനസില്‍ ഉദ്ദേശിച്ച അതേ ഭാവത്തില്‍. കരച്ചില്‍ കാമറ ക്ലോസപ്പില്‍ പകര്‍ത്തി. ആവശ്യത്തിലുളള എക്സ്പ്രഷന്‍ കിട്ടിയ സാമി കട്ടും പറഞ്ഞു.

  തല്ലു കിട്ടിയ പദ്മച്ചേച്ചി കരയാതെ മിണ്ടാതെ നേരെ വീട്ടില്‍ പോവുകയാണോ കാവ്യമോളേ ചെയ്തത്? അല്ലല്ലോ. നടികര്‍ സംഘം, ഫെഫ്സി, നിര്‍മ്മാതാക്കളുടെ സംഘടന, സംവിധായകരുടെ സംഘടന എന്നിവയുടെയെല്ലാം ഓഫീസുകള്‍ കയറിയിറങ്ങി പദ്മപ്രിയ പരാതി നല്‍കി.

  ഒടുവില്‍ സ്വാമിയെ ഒരു വര്‍ഷത്തേയ്ക്ക് വിലക്കുകയും ചെയ്തു. സിനിമാ രംഗത്ത് ചില സംഘടനകള്‍ ഉളളതിന്റെ ഫലമാണല്ലോ മോളേ ഇത്.

  പിന്നെ ഇവിടെയും ഇല്ലിയോ ചില സംഘടനകള്‍. അമ്മയും മാക്ടയും ഫിലിം ചേമ്പറുമൊക്കെ. അവിടങ്ങളിലെ ഗ്രൂപ്പുകളികളൊക്കെ മോള്‍ക്കും നല്ലപോലെ അറിയുന്നതാണല്ലോ. ഇറുകിപ്പിടിച്ചതും മുട്ടിനു മേലേ കിടക്കുന്നതുമായ വസ്ത്രങ്ങളണിയിച്ച് മോളെ നല്ലോണം ചൂഷണം ചെയ്ത വിനയന്‍ അങ്കിള്‍ എപ്പടിയാണ് മാക്ടയുടെ ചെയര്‍മാനായതെന്നും മറ്റാര്‍ക്കും അറിയില്ലെങ്കിലും കാവ്യമോള്‍ അറിഞ്ഞിരിക്കുമല്ലോ?

  അതിന്റെ മറ്റൊരു രൂപമാണ് മോളേ കലാലയങ്ങളില്‍ കാണുന്ന രാഷ്ട്രീയം. കെഎസ് യു ആയാലും എസ്എഫ്ഐ ആയാലും അവരൊക്കെ തെരുവിലിറങ്ങുന്നതിന് പിന്നില്‍ വിദ്യാര്‍ത്ഥികളെ പൊതുവില്‍ ബാധിക്കുന്ന ചില കാര്യങ്ങള്‍ കാണില്ലേ. ഫീസുയര്‍ത്തുമ്പോഴും പഠിക്കാന്‍ അവസരം നിഷേധിക്കപ്പെടുമ്പോഴുമൊക്കെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയല്ലേ വേണ്ടത്. അല്ലാതെ നീലേശ്വരത്തോ കൊച്ചിയിലോ ഉളള കാവ്യമോളുടെ വീട്ടില്‍ വന്ന് കരഞ്ഞാല്‍ കാര്യം നടക്കുമോ?

  പിന്നെ, സമരത്തെയൊന്നും മോളും സിനിമാക്കാരുമൊന്നും അങ്ങനെ അടച്ച് കുറ്റം പറയരുത്. പിളളാര് വല്ലപ്പോഴും സമരം നടത്തുമ്പോഴാണ് മോളേ, നൂണ്‍ ഷോകള്‍ ലാഭകരമായി നടത്താനാവുക. രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം നാലര വരെ എന്നും മുട്ടിപ്പായി ക്ലാസുകള്‍ നടന്നാല്‍ പിന്നെ നൂണ്‍ ഷോ കാണാന്‍ ആരാണ് വരിക?

  അതുകൊണ്ട് വേണ്ടാത്ത കാര്യങ്ങളൊക്കെ പത്രക്കാരെ കാണുമ്പോള്‍ തട്ടിവിടുന്ന സ്വഭാവമൊക്കെ മതിയാക്കണേ. രാഷ്ട്രീയത്തിലുളള ചില അങ്കിളുമാരെയൊന്നും സിനിമാ കൊച്ചുങ്ങള്‍ക്ക് അങ്ങനെയങ്ങ് ഉപേക്ഷിക്കാനാവില്ലെന്നും നമ്മള്‍ മലയാളികള്‍ക്കറിയില്ലേ. എത്രയോ റെയിഡുകളുടെ കഥകള്‍ ഗോസിപ്പു രൂപത്തിലും അല്ലാതെയും നാം കേട്ടിരിക്കുന്നു.

  അധികാരസ്ഥാപനങ്ങളിലിരിക്കുന്ന ചിലര്‍ക്ക് സിനിമാതാരങ്ങളോട് വല്ലാത്ത കൊതിയാണെന്നും നാട്ടുകാര്‍ക്കറിയാവുന്ന രഹസ്യമാണേ. അതുകൊണ്ട് മോളുടെ രാഷ്ട്രീയ വിരോധത്തിന് ജനം വലിയ വിലയൊന്നും കൊടുക്കില്ല. ഇരുട്ടത്ത് അടുപ്പവും വെളിച്ചത്ത് വിരോധവും നടിക്കുന്നതും ഒരു നടിപ്പു തന്നെ. വേറെയെന്തെല്ലാം സൗഭാഗ്യങ്ങള്‍ കിട്ടിയാലും ഉര്‍വശിപ്പട്ടം കിട്ടാത്ത ഈ നടിപ്പിന് ഇറങ്ങരുതേയെന്നേ പരദൂഷണന് പറയാനുളളൂ. ശുഭം.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X