മൈഥിലി ലഹരിയുടെ വലയിലെന്ന്

എന്നാല്‍ ഇതിനപ്പുറം ലേശം ഗൗരവമുള്ള ആരോപണങ്ങളാണ് വാരിക മൈഥിലിയ്‌ക്കെതിരെ ഉയര്‍ത്തുന്നത്. മൈഥിലി മദ്യപിയ്ക്കുന്നതല്ല, അതിലൂടെ അവര്‍ വരുത്തുന്ന പിശകുകളാണ് വാരികയിലെ പ്രത്യേക കോളത്തില്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.
പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യപിയ്ക്കുന്ന നടിയുടെ വൈകിട്ടത്തെ പരിപാടി മിക്കവാറും ഇതുതന്നെയാണെന്ന് സൂചിപ്പിയ്ക്കുന്ന വരികള്‍ ഏറെയുണ്ട്. രാത്രി എട്ട് മണി കഴിഞ്ഞാല്‍ നാവിന് കണ്‍ട്രോളുണ്ടാവില്ലെന്നും പാതിരാത്രിയായാലും ഉറങ്ങാതെ ലഹരിയുടെ വലയിലായിരിക്കുമെന്നും നിര്‍മാതാക്കള്‍ പരാതിപ്പെട്ടതായി വാരിക സൂചിപ്പിയ്ക്കുന്നു. രാത്രി 12 വരെയൊക്കെ ഉറക്കമൊളിയ്ക്കുന്ന താരത്തെ രാവിലെ പത്ത് മണിയ്ക്ക് വിളിച്ചാലും ഉറക്കത്തിലാണെന്ന് മറുപടിയാണ് കിട്ടുകയത്രേ.
ഈയിടെ പുതിയ സിനിമയില്‍ അഭിനയിക്കാനായി ഒരു സംവിധായകന്‍ ഫോണില്‍ നടിയെ വിളിച്ചപ്പോള്‍ കേട്ട കാര്യങ്ങള്‍ വാരികയിലുണ്ട്. സംഭാഷണത്തിനിടെ മതിയെടോ എനിയ്ക്കിനി കുടിയ്ക്കാന്‍ വയ്യെന്ന് മാണിക്യം പറഞ്ഞുവത്രേ.
ഒരാള്‍ കുടിയ്ക്കുന്നതും കുടിയ്ക്കാതിരിയ്ക്കുന്നതും അവരുടെ വ്യക്തിപരമായ കാര്യം. ഒരു വാരികയില്‍ വന്ന ലേഖനത്തെച്ചുറ്റിപ്പറ്റി പൊതുജനത്തിന് അത് ചര്‍ച്ച ചെയ്യേണ്ട കാര്യവുമില്ല. ചിലപ്പോള്‍ ഈ വാര്‍ത്തയില്‍ ഒരു തരിമ്പും സത്യം ഉണ്ടായില്ലെന്നും വരാം.
എന്നാലും പ്രതിഭയുടെ ധാരാളിത്തമുണ്ടായിട്ടും മദ്യത്തില്‍ മുങ്ങി ജീവിതം ഹോമിച്ച ഒരുപാട് നടീനടന്മാരുടെ ജീവിതം നമുക്ക് മുന്നിലുണ്ട്. ഇങ്ങനെയൊരു ദുശ്ശീലമുണ്ടെങ്കില്‍ മൈഥിലി അതൊഴിവാക്കാന്‍ ശ്രമിയ്ക്കുക തന്നെ വേണം. ചുരുങ്ങിയപക്ഷം അത് കരിയറിനെ ബാധിയ്ക്കാതിരിയ്ക്കാനെങ്കിലും അവര്‍ ശ്രദ്ധിയ്ക്കണം. കാരണം ഇമേജിന്റെ തടവറകളില്‍ കുരുങ്ങാത്ത മൈഥിലിയെപ്പോലുള്ളവരെ മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യമുണ്ട്.
മുന്‍പേജില്‍


Click it and Unblock the Notifications