അസിന്‍ വേലക്കാരിയെ ചുവന്ന തെരുവില്‍ വിറ്റുവെന്ന് കേസ്
ഗജിനിയുടെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡില്‍ കാലൂന്നാനൊരുങ്ങുന്ന അസിനെതിരെ പോലീസ് കേസ്. അസിന്റെ വീട്ടിലെ വേലക്കാരിയുടെ അമ്മയാണ് ചെന്നൈ പോലീസില്‍ കേസ് നല്‌കിയിട്ടുള്ളത്.
മകളെ അസിനും കുടുംബവും തട്ടിയെടുത്തെന്നും മുംബൈയിലെ ചുവന്ന തെരുവില്‍ വിറ്റുവെന്നുമാണ് ഇവരുടെ പരാതി.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ചെന്നൈയിലുള്ള അസിന്റെ വീട്ടിലെ വേലക്കാരിയായി ജോലി ചെയ്യുന്ന മകളെ അസിനും വീട്ടുകാരും തന്നെ കാണാന്‍ സമ്മതിയ്‌ക്കുന്നില്ലെന്നും ഇത് ചോദ്യം ചെയ്‌ത തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് വേലക്കാരിയായ ബുല(22)യുടെ അമ്മ നരശമ്മ നല്‌കിയിട്ടുള്ള പരാതിയിലുള്ളത്.
മകളെ ഇവര്‍ മുംബൈയിലെ ചുവന്ന തെരുവില്‍ കൊണ്ടു പോയി വിറ്റുവെന്ന് സംശയമുണ്ടെന്ന് ഇവര്‍ നല്‌കിയിട്ടുള്ള പരാതിയില്‍ പറയുന്നു. മകളെ വീണ്ടെടുത്ത് തിരിച്ചേല്‌പിയ്‌ക്കണമെന്നും പരാതിയിലുണ്ട്.
കേസില്‍ അസിന്റെ പിതാവ് ജോസഫിനെയും വേലക്കാരി ബുലയെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു. അതെ സമയം തന്നെ തട്ടിക്കൊണ്ടു പോയെന്ന് ആരോപണം വേലക്കാരി നിഷേധിച്ചു.
ഗജിനിയുടെ ഷൂട്ടിംഗ് പ്രമാണിച്ച് അസിനും കുടുംബവും കുറെ നാളായി മുംബൈയിലാണ്. താനും അവരോടൊപ്പമാണുള്ളത്. ഇത് കാരണം കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചെന്നൈയിലുള്ള തന്റെ വീട്ടില്‍ പോകാനായിട്ടില്ല. ശമ്പളവും അയച്ചു കൊടുത്തിരുന്നില്ല.
ഇതിനാലായിരിക്കണം അമ്മ അസിനും കുടുംബത്തിനുമെതിരെ കേസ് കൊടുക്കാന്‍ കാരണമെന്ന് ബുല പറയുന്നു. ഇക്കാര്യങ്ങളെല്ലാം അസിന്‍ തന്റെ സ്വകാര്യ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications