ഭാവന രഹസ്യം വെളിപ്പെടുത്തി
വയസ്സറിയിച്ചുവെന്ന് കേട്ട് ഞെട്ടേണ്ട, തെന്നിന്ത്യന്‍ സിനിമാലോകത്ത് മുന്‍നിരയിലേക്ക് കുതിയ്‌ക്കുന്ന ഭാവന തന്റെ പ്രായം എത്രയാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
2002ല്‍ പുറത്തിറങ്ങിയ 'നമ്മളി'ലൂടെ വെള്ളിത്തിരയിലെത്തിയ ഭവന്‍സ് തനിയ്‌ക്കിപ്പോള്‍ പ്രായം 22 തികഞ്ഞുവെന്നാണ് നാട്ടുകാരെ അറിയിച്ചിരിയ്‌ക്കുന്നത്.
കമല്‍ ഒരുക്കിയ നമ്മളില്‍ വേഷമിടുമ്പോള്‍ നടി പ്ലസ്‌ടുവിന് പഠിയ്‌ക്കുകയായിരുന്നുവെന്ന് ചുരുക്കം.
പ്രായം വെളിപ്പെടുത്തിയാല്‍ ഡിമാന്റ് ഇടിയുമെന്ന് ഭയന്ന് കിളവിയായാലും പതിനേഴിന്റെ പടിവാതിക്കലെന്ന ഭാവം നടിയ്‌ക്കുന്ന മറ്റു നടിമാരില്‍ നിന്നും തികച്ചും വ്യത്യസ്‌തയാകുകയാണ് ഭാവന ഇതിലൂടെ.
നെറ്റില്‍ തപ്പിനോക്കിയാല്‍ തന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കിട്ടുമെന്നും ഇതിലൂടെ ആര്‍ക്കും തന്റെ വയസ്സ് എളുപ്പത്തില്‍ കണ്ടെത്താമെന്നും ഭാവന പറയുന്നു.


Click it and Unblock the Notifications











