നയന്‍താരയുടെ അവസാന ചിത്രം ഏത്?

പക്ഷേ അഭിനയം തുടരുമോയെന്ന കാര്യത്തെക്കുറിച്ച് നയന്‍താര ഒന്നും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ വിവാഹത്തിന് ശേഷം നയന്‍താര അഭിനയിയ്ക്കില്ലെന്നാണ് പ്രഭുദേവ പറയുന്നത്.
ഉപേന്ദ്ര അഭിനയിയ്ക്കുന്ന ബഹു ഭാഷാ ചിത്രമായ 'സൂപ്പര്‍' ആയിരിയ്ക്കും നയന്‍ താരയുടെ അവസാന ചിത്രമെന്നാണ് ചലച്ചിത്ര ലോകം കരുതുന്നത്. സൂപ്പറിന് കരാറുണ്ടാക്കിയതിന് ശേഷം നയന്‍താര മറ്റ് ചിത്രങ്ങള്‍ക്കൊന്നും കരാര്‍ നല്‍കിയിട്ടില്ല. തമിഴിലും തെലുങ്കിലും നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് സൂപ്പര്‍. എങ്കിര ഭാസ്കരന്‍ ആയിരുന്നു തമിഴില്‍ നയന്‍താര അവസാനം അഭിനയിച്ച ചിത്രം. മലയാളത്തില്‍ നയന്‍താര അഭിനയിച്ച് 'ഇലക്ട്രാ' എന്ന ചിത്രം ഇറങ്ങാനിരിയ്ക്കുന്നതേയുള്ളു. ഒക്ടോബറില്‍ ഇത് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ ആയിരിയ്ക്കും പ്രഭുദേവ - നയന്‍താര വിവാഹം എന്നാണ് കരുതുന്നത്. വിവാഹത്തെക്കുറിച്ച് പ്രഭുദേവ പറഞ്ഞെങ്കിലും എന്നായിരിയ്ക്കും അതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സൂപ്പറിന്റെ ഷൂട്ടിംഗ് വൈകാതെ കഴിയുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











