»   » നയന്‍സിനും പ്രഭുവിനുമടിയില്‍ ഇടനിലക്കാരിയാവില്ല

നയന്‍സിനും പ്രഭുവിനുമടിയില്‍ ഇടനിലക്കാരിയാവില്ല

Posted By:
Subscribe to Filmibeat Malayalam
Khushbu
കൊടുമ്പിരി കൊണ്ട പ്രണയത്തിന് ശേഷം നയന്‍താരയും പ്രഭുദേവയും രണ്ടുവഴിയ്ക്കായത് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. ഇവരുടെ വിവാഹക്ഷണക്കത്ത് പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് ഇതേറ്റവും വലിയ ഷോക്കായത്.

പിണക്കത്തിന് പിന്നില്‍ പല കാരണങ്ങള്‍ പറഞ്ഞുകേട്ടെങ്കിലും ഒന്നും സ്ഥിരീകരിയ്ക്കപ്പെട്ടില്ല. എന്നാല്‍
കോളിവുഡില്‍ നിന്നും കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത മറ്റൊന്നായിരുന്നു.

നയന്‍സ്-പ്രഭു പിണക്കം തീര്‍ക്കാന്‍ തമിഴകത്തെ പഴയതാരറാണി ഖുശ്ബു രംഗത്തിറങ്ങിയെന്നതായിരുന്നു പുറത്തുവന്ന വിശേഷം. അടുത്തസുഹൃത്തുക്കളായ ഇരുവരോടും ഖുശ്ബു സംസാരിച്ചുവെന്നും പിണക്കം തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും അണിയറസംസാരമുണ്ടായി.

എന്നാലിതേപ്പറ്റി ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍ രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. പ്രഭുവിനെ ദീര്‍ഘകാലമായി എനിയ്ക്ക് പരിചയമുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും അവര്‍ക്കിടയില്‍ മധ്യസ്ഥയായി ഞാന്‍ നിന്നിട്ടില്ല.

പ്രഭുവിനും നയന്‍താരയ്ക്കുമിടിയിലെ പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്നും അതിനെ താന്‍ മാനിയ്ക്കുന്നുവെന്നും പഴയ ഗ്ലാമര്‍ സുന്ദരി പറയുന്നു.

English summary
Reports recently have suggested that Khushbu might be the one playing mediator between the two former lovers, who also happen to be her good friends

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam