ഐറ്റം ഡാന്‍സിനില്ലെന്ന് ലക്ഷ്മി റായി
ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിലെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സിന് ശേഷം ഇനിയെന്ത് വന്നാലും അത്തരം റോളുകള്‍ സ്വീകരിയ്‌ക്കേണ്ടെന്ന തീരുമാനത്തിലാണ് ഗ്ലാമര്‍ ഗേള്‍ ലക്ഷ്മി റായി.
ഐറ്റം നമ്പറുകളില്‍ പ്രത്യക്ഷപ്പെടാന്‍ നേരത്തെ തന്നെ താരം വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ ലാലിനോട് നോ പറയാന്‍ കഴിയാത്തതിനാലാണ് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നില്‍ ഗാനരംഗത്തില്‍ താരം അഭിനയിച്ചത്.
എന്നാല്‍ ഈ വിട്ടുവീഴ്ച താരത്തിന് പുലിവാലായിരിക്കുകയാണത്രേ. ഇപ്പോള്‍ ലക്ഷ്മിയെ തേടിയെത്തുന്നവരെല്ലാം ആവശ്യപ്പെടുന്നത് താരത്തിന്റെ ഒരു ഐറ്റം നമ്പറാണത്രേ. ഇനിയൊരിക്കലും ഒരു ഗാനരംഗത്ത് മാത്രമായി അഭിനയിക്കില്ല, അതിനായി എന്നെയാരും ക്ഷണിയ്ക്കരുത്. ലക്ഷ്മി നയം വ്യക്തമാക്കുകയാണ്.
actress ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ഗ്ലാമര്‍ നടി ലക്ഷ്മി റായി ലാല്‍ glamour in gosthouse inn lakshmi rai


Click it and Unblock the Notifications