»   » മുംബൈ പൊലീസ്: പൃഥ്വിയെ ഔട്ടാക്കിയത് ലാല്‍?

മുംബൈ പൊലീസ്: പൃഥ്വിയെ ഔട്ടാക്കിയത് ലാല്‍?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/29-lal-forces-prithvi-out-mammootty-set-to-cash-in-2-aid0167.html">Next »</a></li></ul>

റോഷന്‍ ആന്‍ഡ്രൂസിന്റെ ബിഗ് പ്രൊജക്ട് മുംബൈ പൊലീസിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പൃഥ്വിരാജിനേയും കോളിവുഡ് താരം ആര്യയേയും നായകന്‍മാരാക്കി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന മുംബൈ പൊലീസില്‍ നിന്ന് പൊടുന്നനെ പൃഥ്വി പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം.

Prithviraj-Mohanlal,
പൃഥ്വി കൃത്യമായ പ്ലാനിങ്ങില്ലാതെ ഡേറ്റുകള്‍ നല്‍കുന്നതിനാലാണ് മുംബൈ പൊലീസില്‍ നിന്ന് പുറത്തായതെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. വൈശാഖിന്റെ മല്ലുസിങ് എന്ന ചിത്രത്തില്‍ നിന്ന് കൂടി പൃഥ്വി ഔട്ടായതോടെ നടന്റെ താരമൂല്യമിടിഞ്ഞുവെന്ന തരത്തിലും പ്രചാരണം നടന്നു.

പൃഥ്വിയ്‌ക്കെതിരെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തിയതോടെ പതിവു പോലെ പൃഥ്വി പ്രതിപ്പട്ടികയിലായി. എന്നാല്‍ സംഭവത്തിലെ യഥാര്‍ഥ പ്രതി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണെന്നാണ് പുതിയ വാര്‍ത്ത.

കൃത്യമായ പ്ലാനിങ് ഇല്ലാതെ ഡേറ്റ് നല്‍കിയത് ലാലാണെന്നും അതിന്റെ ദൂഷ്യഫലം ഏറ്റു വാങ്ങേണ്ടി വന്നത് പൃഥ്വിയാണെന്നും സിനിമാവൃത്തങ്ങള്‍. തന്റെ ഉറ്റ സുഹൃത്തായ പ്രിയദര്‍ശനെ സഹായിക്കാന്‍ വേണ്ടി ലാല്‍ ചെയ്ത ഒരു ചെറിയ തെറ്റാണത്രേ പൃഥ്വിയ്ക്ക് വിനയായത്.

അടുത്തപേജില്‍
പ്രിയനു വേണ്ടി ലാല്‍ കാസിനോവയെ തഴഞ്ഞു?

<ul id="pagination-digg"><li class="next"><a href="/gossips/29-lal-forces-prithvi-out-mammootty-set-to-cash-in-2-aid0167.html">Next »</a></li></ul>
English summary
Megastar Mammootty is tipped to play the lead role in Mumbai Police that Prithviraj opted out of due to the delay of Mohanlal's Casanova. Prithviraj might not be the star that Mollywood has grown used to. His frank and outspoken attitude has often courted controversy and lately even his professionalism has been under fire.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam