പ്രിയനു വേണ്ടി ലാല്‍ കാസിനോവയെ തഴഞ്ഞു?

ഷൂട്ടിങ് പൂര്‍ത്തിയായി പ്രേക്ഷകരുടെ മുന്നിലേയ്‌ക്കെത്താന്‍ തയ്യാറായിരിക്കുന്ന അറബിയും ഒട്ടകവും പക്ഷേ പാരയായത് റോഷന്‍ ആന്‍ഡ്രൂസിനാണ്. തന്റെ ഉറ്റ സുഹൃത്തായ പ്രിയദര്‍ശനു വേണ്ടി മോഹന്‍ലാല്‍ കാസിനോവയുടെ ഡേറ്റുകള്‍ മറിച്ചതു മൂലം ചിത്രം സമയത്തിന് പൂര്‍ത്തിയാക്കാനായില്ല. മോഹന്‍ലാലിന്റെ ഓണചിത്രമെന്ന രീതിയില്‍ പ്ലാന്‍ ചെയ്തിരുന്ന കാസിനോവ പക്ഷേ ക്രിസ്തുമസിനും ചിത്രം റിലീസ് ചെയ്യാന്‍ കഴിയില്ലെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.
കാസിനോവയുടെ ജോലി നീണ്ടു പോയതോടെ റോഷന് മുംബൈ പൊലീസും സമയത്ത് തുടങ്ങാനായില്ല. എന്നാല്‍ തെറ്റ് തന്റേതല്ലെന്ന് സംവിധായകന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ സിനിമയ്ക്കിടയില്‍ നിന്ന് മറ്റൊരു സിനിമ ചെയ്യാന്‍ പോവുന്ന നടനെ തനിയ്ക്ക് ആവശ്യമില്ലെന്നായിരുന്നു റോഷന്റെ പ്രതികരണം.
പൃഥ്വി വളരെ തിരക്കുള്ള നടനായെന്നും അതിനാല്‍ തന്റെ സിനിമയില്‍ പൃഥ്വിയുണ്ടാവില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരക്കേറിയത് പൃഥ്വിയ്ക്കാണോ അതോ സംവിധായകനാണോ എന്ന് സംശയമുണര്‍ത്തുന്നതാണ് അടുത്തിടെ പുറത്തു വന്ന ചില വാര്‍ത്തകള്‍.


Click it and Unblock the Notifications