പാളിച്ച പറ്റിയത് റോഷന്: പൃഥ്വിരാജ്

സിനിമയുടെ മുഴുവന്‍ പാരമ്പര്യവും പേറുന്ന ഒരു കുടുംബത്തില്‍ നിന്ന് അഭിനയലോകത്തെത്തിയ യുവനടന് ഉത്തരവാദിത്വമില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്യാതെ പൃഥ്വി പല ചിത്രങ്ങള്‍ക്കായി ഡേറ്റു നല്‍കിയപ്പോള്‍ ഒന്നും നടക്കാതെ വന്നു.
മലയാളത്തെ തഴഞ്ഞ് ബോളിവുഡിലെ തന്റെ കന്നി ചിത്രം ഭംഗിയാക്കാനാണ് നടന്‍ ശ്രമിച്ചതെന്ന തരത്തിലും ആരോപണങ്ങള്‍ വന്നു. ഇതിനിടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിയ്്‌ക്കെതിരെ തിരിഞ്ഞതോടെ വിവാദം കൊഴുത്തു. സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന പൃഥ്വി പക്ഷേ ഇപ്പോള്‍ മൗനം വെടിഞ്ഞിരിക്കുകയാണ്.
മുംബൈ പൊലീസില്‍ നിന്ന് താന്‍ പിന്‍മാറാന്‍ കാരണം തന്റെ ഡേറ്റ് ക്ലഷ് അല്ലെന്നാണ് നടന്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
റോഷന്‍ ആന്‍ഡ്രൂസിന് കാസിനോവ എന്ന ചിത്രം സമയത്ത് പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ മുംബൈ പൊലീസ് വൈകുകയായിരുന്നു. ജൂലായില്‍ ആരംഭിച്ച് ഡിസംബറില്‍ തീയേറ്ററുകളിലെത്തുന്ന ചിത്രമെന്ന രീതിയിലാണ് മുംബൈ പൊലീസ് പ്ലാന്‍ ചെയ്തിരുന്നത്.
എന്നാല്‍ കാസിനോവ നീണ്ടതോടെ എല്ലാം തകിടം മറിഞ്ഞു. അതിനാല്‍ മുംബൈ പൊലീസ് എന്ന ചിത്രവുമായി സഹകരിയ്ക്കാന്‍ എനിയ്ക്കു കഴിയാതെ വരികയായിരുന്നുവെന്ന് പൃഥ്വി. പൃഥ്വി ഒരുപാട് പ്രതീക്ഷയര്‍പ്പിച്ച മുംബൈ പൊലീസിനെ ചുറ്റിപറ്റിയുണ്ടായ വിവാദങ്ങള്‍ ഗുണം ചെയ്തത് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്കാണ്.


Click it and Unblock the Notifications