മീര ജാസ്‌മിന്റെ വിവാഹം കഴിഞ്ഞുവെന്ന് അഭ്യൂഹങ്ങള്‍
മീരയും മാന്‍ഡലിന്‍ വിദഗ്‌ദ്ധന്‍ രാജേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്നൊക്കെയാണ് തമിഴകത്തെ മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളിലെ പ്രധാന വാര്‍ത്ത. ഇതിനായി ഇവര്‍ ഒട്ടേറെ തെളിവുകളും നിരത്തുന്നു.
തന്റെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇത്രയധികം പ്രചരിച്ചിട്ടും മീരയുടെ മൗനമാണ് ഇവരെ സംശയാലുക്കളാക്കിയിരിക്കുന്നത്.
മീര അവസാനമായി അഭിനയിച്ച നേപ്പാളി വന്‍ ഹിറ്റായിരുന്നു. ഇതിനു ശേഷം ഒട്ടേറെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. എന്നാല്‍ വിവാഹ ജീവിതത്തിന് തടസ്സമാകാതിരിയ്‌ക്കാന്‍ മീര ഇവയൊക്കെ നിരസിച്ചുവെന്നാണ് ഗോസിപ്പുകളുടെ ഉള്ളടക്കം. മീരയുടെ മൗനം ഇത്തരം വാര്‍ത്തകളുടെ പ്രചാരണത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ട്.
മലയാളത്തില്‍ കമല്‍ ഒരുക്കുന്ന മിന്നാമിന്നിക്കൂട്ടവും തെലുങ്കിലെ രണ്ടു ചിത്രങ്ങളിലും മാത്രമാണ് മീര ഇപ്പോള്‍ അഭിനയിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications