പ്രണയമില്ല, റിതേഷ്‌ സുഹൃത്ത്‌ മാത്രം; ജെനീല
ബോളിവുഡ് താരം റിതേഷുമായി പ്രണയത്തിലാണെന്ന വാര്ത്ത ജെനീല നിഷേധിച്ചു. ജാനേ തു യാ ജാനേ നായിലൂടെ ബോളിവുഡിന്റെ മനം കവര്ന്ന താരം തന്നെപ്പറ്റി ഇത്തരം ഗോസിപ്പുകള് ഉണ്ടാകുന്നതിലും അദ്ഭുതം പ്രകടിപ്പിച്ചു. റിതേഷ് നല്ലൊരു സുഹൃത്ത് മാത്രമാണെന്നും താരം വ്യക്തമാക്കി.
ബോളിവുഡിലെ ജെനീലയുടെ ആദ്യ രണ്ടു ചിത്രങ്ങളും റിതേഷിനൊപ്പമായിരുന്നു. തുജെ മേരി കസം, മസ്തി എന്നിവയായിരുന്നു അവ. ഇതില് തുജെ മേരി.. പരാജയം രുചിച്ചപ്പോള് മസ്തി വിജയം കൊയ്തു. എന്നാല് ജെനീലയ്ക്ക് ചിത്രം അത്ര ഗുണം ചെയ്തില്ല. പിന്നീടിറങ്ങിയ ജാനേ തൂവാണ് ജെനീലയുടെ തലവര മാറ്റിക്കുറിച്ചത്.
ഞാനൊരു ഏകാകിയാണ്. റിതേഷ് എന്റെ സുഹൃത്ത് മാത്രമാണ്, ഇത്തരം വാര്ത്തകള് എവിടെ നിന്നാണ് ഉണ്ടാകുന്നതെന്ന് എനിയ്ക്കറിയില്ല. ഞാനും റിതേഷും വളരെ തിരക്കുള്ളവരാണ്.
വല്ലപ്പോഴും അവിചാരിതമായേ തമ്മില് കാണാറുള്ളൂവെന്നുമാണ് ജെനീല പറയുന്നത്. എന്നാല് തീയില്ലാതെ പുകയുണ്ടാവില്ലെന്നാണ് ബോളിവുഡിലെ പാപ്പരാസികള് കണ്ടെത്തല് ഇന്നല്ലെങ്കില് നാളെ തങ്ങള് പറയുന്നത് ശരിയാകുമെന്നും ഇക്കൂട്ടര് ഉദാഹരണസഹിതം ചൂണ്ടിക്കാണിയ്ക്കുന്നു.
ബോളിവുഡില് ഇനി ബിഗ് ബിയോടൊപ്പമാണ് ജെനീല അഭിനയിക്കാനൊരുങ്ങുന്നത്. വര്ഷങ്ങള്ക്ക് മുമ്പ് പാര്ക്കര് പേനയുടെ പരസ്യത്തില് ജെനീല ബച്ചനൊപ്പം അഭിനയിച്ചിരുന്നു.


Click it and Unblock the Notifications