സല്‍മാനും കത്രീനയും വഴിപിരിയുന്നു!!

By Staff

ഇടയ്ക്ക് സൗന്ദര്യ പിണക്കങ്ങളെല്ലാം അവസാനിപ്പിച്ച്‌ വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയ സല്‍മാനും കത്രീനയും വീണ്ടും വേര്‍പിരിയാനൊരുങ്ങുന്നതായി സൂചന. കാട്ടുതീ പോലയാണ്‌ ഇവര്‍ പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്ത ബോളിവുഡിലാകെ പരക്കുന്നത്‌.

സല്‍മാനോടൊപ്പമുള്ള പ്രണയജീവിതത്തില്‍ കത്രീന ഒട്ടും സന്തുഷ്ടയല്ലെന്നാണ്‌ കേള്‍ക്കുന്നത്‌ മാത്രമല്ല ഈയിടെ താരത്തിന്റെ പിറന്നാള്‍ വിരുന്നിനിടെ ഷാരൂഖ്‌ ഖാനുമായി സല്‍മാന്‍ നടത്തിയ തര്‍ക്കവും കത്രീനയ്‌ക്ക്‌ ഇഷ്ടപ്പെട്ടിട്ടില്ലത്രേ.

തങ്ങളിരുവരും അവതരിപ്പിക്കുന്ന ടിവി ഷോയുടെ പേരിലായിരുന്നു വിരുന്നില്‍ സല്‍മാനും ഷാരൂഖും തമ്മില്‍ തര്‍ക്കമുണ്ടായത്‌. തര്‍ക്കത്തെക്കുറിച്ച്‌ പലരും ചോദിച്ചപ്പോള്‍ അക്കാര്യം മാത്രം ചോദിക്കരുത്‌ താന്‍ മറുപടിയൊന്നും പറയില്ലെന്നായിരുന്നു കത്രീനയുടെ നിലപാട്‌.

കത്രീനയുടെ ജനപ്രീതി കൂടിവരുന്നത്‌ സല്‍മാനെ അലട്ടുന്നുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. കത്രീന നായികയായി ഈയിടെ പുറത്തുവന്ന ചിത്രങ്ങളെല്ലാം ഭേദപ്പെട്ട വിജയങ്ങള്‍ നേടിയവയാണ്‌. മാത്രമല്ല പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളും താരത്തിന്‌ നല്ല പ്രതീക്ഷ നല്‍കുന്നുണ്ട്‌. ഇപ്പോഴാകട്ടെ കൈ നിറയെ അവസരങ്ങളുമുണ്ട്‌.

ഇതൊക്കെക്കളഞ്ഞ്‌ വെറിയനായ സല്‍മാനോടൊപ്പം ഒരു ജീവിതം തുടങ്ങുന്നതിനെക്കുറിച്ച്‌ കത്രീനയ്‌ക്ക്‌ ഒട്ടും വിശ്വാസമില്ലത്രേ. മാത്രമല്ല തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ സല്‍മാന്‍ ആവശ്യമില്ലാതെ ഇടപെടുന്നതും കത്രീനയെ ചൊടിപ്പിച്ചിരിക്കുകയാണ്‌.

കുറച്ചുനാള്‍ മുമ്പ്‌ ഒരു പ്രമുഖ ജ്യോത്സ്യന്‍ സല്‍മാന്‍-കത്രീന പ്രണയം വിവാഹത്തില്‍ കലാശിക്കില്ലെന്നും വളരെപ്പെട്ടന്നുതന്നെ ഇരുവരും വേര്‍പിരിയുമെന്നും പ്രവചിച്ചിരുന്നു. ഈ പ്രവചനം സത്യമാകുമോയെന്ന്‌ ഉറ്റുനോക്കുകയാണ്‌ ബോളിവുഡ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X