സഞ്‌ജയ്‌ വിദ്യയെ ചുംബിച്ചു; മന്യത കോപിച്ചു
പുതിയ ചിത്രമായ കിഡ്നാപ്പിലെ ചുംബനരംഗത്തെച്ചൊല്ലി സഞ്ജയ് ദത്തിനും ഭാര്യ മന്യതയ്ക്കുമിടയില് കശപിശ. സഞ്ജയ് ഗദ്വി സംവിധാനം ചെയ്യുന്ന ചിത്രത്തില് സഞ്ജയും വിദ്യ മല്വാദേയും ഭാര്യാഭര്ത്താക്കന്മാരുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ഒട്ടേറെ ചുംബനരംഗങ്ങളും ചിത്രത്തിലുണ്ട്.
എന്നാല് ഇക്കാര്യം മന്യതയ്ക്ക് അത്ര ഇഷ്ടമായില്ലെന്നാണ് കേള്ക്കുന്നത്. ഇത് അഭിനയമല്ലേയെന്നും തിരക്കഥയുടെ ഭാഗമാണ് ചുംബനരംഗങ്ങളെന്നുമൊക്കെ സഞ്ജയ് മന്യതയെ പറഞ്ഞ് മനസ്സിലാക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കുകയാണത്രേ. ഇനി മേലില് ഇത്തരത്തിലുള്ള ഇഴുകിച്ചേര്ന്ന ചുംബനങ്ങളൊന്നും വേണ്ടെന്നു പറഞ്ഞ് മന്യത വാശിപിടിക്കുകയാണത്രേ.
ചിത്രത്തില് അമീര് ഖാന്റെ മരുമകന് ഇമ്രാനും മിനീഷ ലംബയുമാണ് നായികാ നായകന്മാരാകുന്നത്. മിനീഷയുടെ അച്ചനും അമ്മയുമായാണ് സഞ്ജയ് ദത്തും വിദ്യയും അഭിനയിക്കുന്നത്.
ഇത് ആദ്യത്തെ തവണയല്ല സഞ്ജയ് ഗാദ്വിയുടെ ചിത്രത്തിലെ ചുംബനരംഗം പ്രശ്നമാകുന്നത്. ഇതിന് മുമ്പ് ധൂം 2വില് ഹൃത്വിക്കും ഐശ്വര്യയും തമ്മിലുള്ള ചുംബനരംഗം അന്ന് ഐശ്വര്യയുടെ കാമുകനായിരുന്ന അഭിഷേകിനെ അസ്വസ്ഥനാക്കിയിരുന്നു.


Click it and Unblock the Notifications











