സാനിയയ്ക്കായി ഷാഹിദ് വിദ്യയെ ഉപേക്ഷിച്ചു

By Staff

വിടരും മുമ്പേ കൊഴിഞ്ഞുപോയ ഒരു പൂവിന്റെ വിധിയായിരുന്നു ആ പ്രണയത്തിനും പിന്നെ സിനിമാ ലോകത്തെ കഥകള്‍ ഇങ്ങനെയൊക്കെയാണെന്ന്‌ കരുതി അങ്ങ്‌ സമാധാനിക്കു അത്രമാത്രേ ഇനി ചെയ്യാനുള്ളു. പറഞ്ഞുവരുന്നത്‌ ഷാഹിദ്‌ കപൂറിന്റെയും വിദ്യാ ബാലന്റെയും പ്രണയത്തെക്കുറിച്ചാണ്‌.

അങ്ങനെയൊന്നുണ്ടായിരുന്നോ എന്ന്‌ മാത്രം ചോദിക്കരുത്‌ കാരണം ആ ചോദ്യത്തിന്‌ ഉത്തരമില്ല. പക്ഷേ തീയില്ലാതെ പുകയുണ്ടാവില്ലെന്നാണല്ലോ. അതുകൊണ്ടുതന്നെയാണ്‌ കിസ്‌മത്‌ കണക്ഷണന്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ സമയം മുതല്‍ തന്നെ ബോളിവുഡിലെ പാപ്പരാസികള്‍ വിദ്യയ്‌ക്കും ഷാഹിദിനും പിന്നാലെ കൂടിയത്‌.

ഇരുവരും തമ്മില്‍ കണക്ഷനുണ്ടെന്നുതന്നെ ബോളിവുഡ്‌ വിശ്വസിച്ചു. ഷാഹിദ്‌ പ്രൊപ്പോസ്‌ ചെയ്‌താല്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന്‌ പറഞ്ഞ്‌ ഇതിനിടെ വിദ്യ നയം വ്യക്തമാക്കുകയും ചെയ്‌തു. എന്നാല്‍ സൂത്രക്കാരനായ ഷാഹിദ്‌ ഒന്നും ഉരിയാടിയില്ല.

പക്ഷേ ഒരു വര്‍ഷം മുമ്പ്‌ ഷാഹിദിനുണ്ടായ അതേ അവസ്ഥയാണ്‌ ഇപ്പോള്‍ വിദ്യ അനുഭവിക്കുന്നതെന്നാണ്‌ ബോളിവുഡ്‌ പറയുന്നത്‌. കരീന സെയ്‌ഫിന്‌ വേണ്ടി ഷാഹിദിനെ ഉപേക്ഷിച്ചതുപോലെ സാക്ഷാന്‍ സാനിയാ മിര്‍സയ്‌ക്ക്‌ വേണ്ടി ഷാഹിദ്‌ വിദ്യയെ ഉപേക്ഷിച്ചു.

കിസ്‌മത്‌ കണക്ഷന്റെ ചിത്രീകരണത്തിനിടയ്‌ക്ക്‌ രണ്ടുപേര്‍ക്കുമിടയില്‍ നല്ല രസതന്ത്രം നിലനിന്നിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ രണ്ടാള്‍ക്കുമിടിയല്‍ ഇത്‌ കാണാനില്ലെന്നുമാണ്‌ പലരും പറയുന്നത്‌. രണ്ടുപേരും കണ്ടുമുട്ടിയാല്‍ത്തന്നെ കണ്ടമട്ടില്ലത്രേ.

സാനിയയുമായുള്ള ഷാഹിദിന്റെ ബന്ധത്തെക്കുറിച്ച്‌ നേരത്തേതന്നെ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ സാനിയ ഒരു നല്ല സുഹൃത്തുമാത്രമാണെന്നായിരുന്നു ഷാഹിദിന്റെ വിശദീകരണം. മുമ്പ്‌ കരീന-ഷാഹിദ്‌ ബന്ധം പൊട്ടിയപ്പോള്‍ അതിന്‌ പിന്നില്‍ വിദ്യയാണെന്നും പ്രചാരണങ്ങളുണ്ടായിരുന്നു.

എന്തായാലും കരീനയ്‌ക്ക്‌ ഒരു വര്‍ഷം കൊണ്ട്‌ സെയ്‌ഫുമായുള്ള ബന്ധം സെയ്‌ഫാക്കാന്‍ കഴിഞ്ഞെങ്കില്‍ രണ്ടു പ്രണയങ്ങളില്‍ച്ചെന്നുപെടാനായിരുന്നു ഷാഹിദിന്റെ വിധി. കരീന ഉപേക്ഷിച്ചപ്പോള്‍ സ്‌നേഹിക്കാന്‍ തനിക്കിപ്പോള്‍ പേടിയാണന്ന്‌ പറഞ്ഞ അതേ ഷാഹിദാണ്‌ ഇപ്പോള്‍ വിദ്യയെയും പറ്റിച്ച്‌ സാനിയയ്‌ക്കൊപ്പം നടക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X