മക്കള്‍ക്കിടയിലെ ഈഗോ: അമ്മയുടെ ട്വന്‍ി 20 വൈകുന്നു
താര സംഘടനയായ അമ്മ നിര്‍മ്മിയ്‌ക്കുന്ന ഈ ജോഷി ചിത്രം വൈകുന്നത് 'അമ്മ'യുടെ മക്കള്‍ക്കിടയിലുള്ള ഈഗോ മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തിലെ പ്രമുഖരായ ഒന്നോ രണ്ടോ നടീനടന്‍മാരൊഴിച്ച് മിക്കവാറുമെല്ലാ താരങ്ങളുമൊന്നിയ്‌ക്കുന്ന 'ട്വന്റി 20' ഇതു കൊണ്ടൊ്‌ക്കെ തന്നെ വന്‍ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തുടക്കത്തില്‍ താരങ്ങളുടെ ഒത്തൊരുമ മൂലം സിനിമയുടെ ഷൂട്ടിംഗും വളരെ വേഗം മുമ്പോട്ടു പോയിരുന്നു. സംഘടനയുടെ ചിത്രത്തിന് വേണ്ടി താരങ്ങളുടെ ഒത്തൊരുമ കണ്ട് ദേശീയ മാധ്യമങ്ങള്‍ വരെ ട്വന്റി20 ഒരു അദ്ഭുത സംഭവമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. പിന്നീട് നയന്‍സ് അഭിനയിക്കാന്‍ വന്നതും മീര അഭിനയിക്കാനില്ലെന്ന് പറഞ്ഞതും വാര്‍ത്തകളായി.
എന്നാല്‍ ഈ കൂട്ടായ്മ അധികം കാലം നീണ്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ക്ലൈമാക്‌സ് ഒഴിച്ച് മിക്കവാറും രംഗങ്ങള്‍ ഷൂട്ട് ചെയ്‌ത കഴിഞ്ഞ ചിത്രം പൂര്‍ത്തിയാകാത്തതിനു പിന്നില്‍ വണ്‍മാന്‍ ഷോ കളിച്ചു നടക്കുന്ന സൂപ്പറുകള്‍ക്കിടയിലെ ഈഗോ പ്രശ്‌നം തന്നെയാണെന്നാണ് സൂചന.
ഷൂട്ടിംഗിനായി മമ്മൂട്ടി തയ്യാറാകുമ്പോള്‍ ലാലിന് ഡേറ്റില്ല. ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ സുരേഷ് ഗോപിയ്‌ക്ക് സമയമില്ല. മറ്റു താരങ്ങളുടെ കഥയും വ്യത്യസ്തമല്ല, കഴിഞ്ഞ മൂന്ന് മാസത്തോളമായി 'ട്വന്റിയുടെ 20'യുടെ ഗതിയിതാണ്.
ചിത്രം പുറത്തിറക്കുമെന്ന് പറഞ്ഞ തീയതികളൊക്കെ പലവട്ടം മാറിക്കഴിഞ്ഞിട്ടും ഷൂട്ടിംഗ് പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വരും നാളുകളില്‍ അമ്മയ്‌ക്ക് തന്നെ മാനക്കേടായി മാറിയേക്കും.
സംഘടനയ്‌ക്ക് വേണ്ടി സിനിമ നിര്‍മ്മിയ്‌ക്കാന്‍ ഇറങ്ങി പുറപ്പെട്ട ദിലീപും ഇപ്പോള്‍ തന്റെ പ്രതിജ്ഞ ലംഘിച്ച് പുതിയ സിനിമകളിലഭിനയിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.
നേരത്തെ ട്വന്റി 20 പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ പുതിയ സിനിമയില്‍ അഭിനയിക്കുള്ളൂവെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്വന്റി 20 ടെസ്റ്റിനേക്കാള്‍ ദീര്‍ഘിയ്‌ക്കുന്നത് കണ്ട് മനം മടുത്ത ദിലീപ് വാക്ക് തിരിച്ചെടുത്ത് അടുത്ത സിനിമ തുടങ്ങുകയായിരുന്നു.
ഏറ്റവും പുതിയതായി അമ്മ താരങ്ങളെയെല്ലാം വിളിച്ച് സിനിമ ഏതു വിധേയനെയും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. എറണാകുളത്ത് ആഗസ്റ്റ് അഞ്ച് മുതല്‍ 12 വരെയുള്ള ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണിപ്പോള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതും നടക്കുമോയെന്ന് കണ്ട് തന്നെയറിയണം


Click it and Unblock the Notifications