വണ്ടിച്ചെക്ക് നല്‍കി സ്വാമിയായി, ചന്തയുമായി

By Staff

എന്ന സൂപ്പര്‍ ഹിറ്റ് കസെറ്റില്‍ പണ്ട് കേട്ട തമാശയാണിത്. ഓണത്തിന് നാട്ടിലെത്തിയ മാവേലി ഡ്യൂപ്പിനോട് ചോദിക്കുന്നു. "യേശുക്രിസ്തുവിന്റെ പടം വെച്ചിട്ട് ചന്ത എന്നെഴുതിയിരിക്കുന്നതെന്തിനാടോ....."

ഡ്യൂപ്പ് പറഞ്ഞ മറുപടിയിങ്ങനെ. "അത് യേശുക്രിസ്തുവല്ല തിരുമേനീ. ബാബു ആന്റണിയാണ്. പുതിയ സൂപ്പര്‍ സ്റ്റാര്‍. പുളളിക്കാരന്റെ പുതിയ പടമാണ് ചന്ത".

നാദിര്‍ഷായാണെന്നു തോന്നുന്നു സുന്ദരവും കുറിക്കു കൊണ്ടതുമായ ഈ നര്‍മ്മം സൃഷ്ടിച്ചത്. പരദൂഷണന്‍ ഇപ്പോള്‍ ബാബു ആന്റണിയെയും ചന്തയെയും ഓര്‍മ്മിക്കാനൊരു കാരണമുണ്ട്. കാരണക്കാരന്‍ സാക്ഷാല്‍ തിലകനും.

ചന്ത എന്ന സിനിമ സംവിധാനം ചെയ്ത സുനിലിനെക്കുറിച്ച് പ്രേക്ഷകരാരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? ചന്ത മാത്രമല്ല. ഗാന്ധാരി, മാനത്തെക്കൊട്ടാരം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തത് ഈ സുനിലാണ്. മാനത്തെക്കൊട്ടാരത്തില്‍ സുനില്‍ നല്‍കിയ വേഷങ്ങളില്‍ നിന്നാണ് ദിലീപും ഹരിശ്രീ അശോകനും ഇന്ദ്രന്‍സുമൊക്കെ വെച്ചടി വെച്ചടി കയറിപ്പോയത്.

സുനില്‍ ഇപ്പോള്‍ സ്വാമിയാണത്രേ. സ്വാമിയെന്നു വെച്ചാല്‍ കടുത്ത സ്വാമി. ഈ സ്വാമിയെയാണ് തിലകന്‍ ചേട്ടന്‍ ചന്തസുനില്‍ എന്ന് സംബോധന ചെയ്തു കളഞ്ഞത്.

ഒരു യോഗത്തില്‍ പ്രസംഗിക്കവെയാണ് തിലകന്‍ ഇങ്ങനെ വെച്ച് കീറിയത്. കേരളം ആള്‍ദൈവങ്ങളുടെ കൂത്തരങ്ങാണെന്നും ദിനം പ്രതി ദൈവങ്ങളും അമ്മമാരും പെറ്റുപെരുകുകയാണ് കേരളത്തിലെന്നും കക്ഷി തുറന്നടിച്ചു. അതില്‍ ഒരു ദൈവത്തിന്റെ പേരാണത്രേ ചന്ത സുനില്‍. തനിക്ക് ആറ് വണ്ടിച്ചെക്കുകള്‍ തന്ന് അപ്രത്യക്ഷനായ സ്വാമിവര്യനാണ് ചന്ത സുനില്‍ എന്നും തിലകന്‍ വിളിച്ചു പറഞ്ഞു.

സ്വാമിയെ തിലകന്‍ വിളിച്ച പേര് പരദൂഷണന് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. ചന്ത സുനില്‍. ലോകത്ത് ഒരു സ്വാമിയെയും ആരും ഇങ്ങനെ വിളിച്ചിട്ടില്ല. ചന്ത സ്വാമിയെന്നോ സുനില്‍ ചന്തയാനന്ദ എന്നോ ഒക്കെ അല്‍പം ബഹുമാനം കൊടുക്കാമായിരുന്നു തിലകന്.

സംവിധാനവും നിര്‍മ്മാണവും സ്വന്തം വിതരണക്കമ്പനിയുമൊക്കെ തുടങ്ങിയാണ് സുനില്‍ സ്വാമി ഒടുവില്‍ മോക്ഷമാര്‍ഗം സ്വീകരിച്ചത്. ജീവിതയാത്രയ്ക്കിടയില്‍ പലര്‍ക്കും വണ്ടിച്ചെക്കുകളൊക്കെ നല്‍കേണ്ടി വന്നേക്കാം. ഒരു നിശ്ചയവുമില്ലൊന്നിനുമേതിനും, വരുമോരോ ചെക്ക് പോയ പോലെ മടങ്ങി എന്ന വാക്യം സുനില്‍ സ്വാമിയ്ക്കും ബാധകമല്ലേ തിലകന്‍ ചേട്ടാ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X