twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാക്കോച്ചന്‍ നല്ല ബിസിനസുകാരന്‍

    By Staff
    |

    സൂപ്പര്‍താരങ്ങളെ പരസ്യമായി ചോദ്യം ചെയ്യാന്‍ പൃഥ്വിരാജിനു മടിയില്ല. ഇരുപത്തഞ്ച് വയസിനുള്ളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഏത് നടനുണ്ടീ നാട്ടിലെന്നാണ് പൃഥ്വിരാജിന്റെ ചോദ്യം. (പൃഥ്വിരാജിന് അവാര്‍ഡ് നല്‍കിയ ടി.കെ.രാജീവ് കുമാര്‍ ജൂറി ചെയര്‍മാനായ അവാര്‍ഡ് സമിതി ഒരു പക്ഷേ സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമേറെ വിമര്‍ശനം ഏറ്റുവാങ്ങിയ ജൂറിയാണ്.)

    ഉദയനാണ് താരത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരയുടെ കാസറ്റ് പ്രകാശന ചടങ്ങില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം താനേറ്റെടുക്കുന്നതിന്റെ വെല്ലുവിളിയെ പറ്റി ഒന്നും മിണ്ടാതെ ബന്‍ഹര്‍ പോലുള്ള ചിത്രങ്ങള്‍ കണ്ടാണ് താന്‍ നടനായത് എന്ന് വലിയ വായില്‍ ചിലതൊക്കെ തട്ടിവിട്ടയാളാണ് പൃഥ്വിരാജ്. മോഹന്‍ലാലുള്‍പ്പെടെയുള്ള പ്രമുഖതാരങ്ങള്‍ വേദിയിലുണ്ടായിരിക്കെയാണ് താന്‍ ചെയ്യാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചോ അത് മോഹന്‍ലാല്‍ നേരത്തെ അവതരിപ്പിച്ചതിനെ കുറിച്ചോ ഒന്നും പറയാതെ യുവതാരം ആളായത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്‍മാരായിട്ടും സൂപ്പര്‍താരങ്ങളോട് വലിയ ബഹുമാനമൊന്നും തനിക്കില്ലെന്ന് ഇദ്ദേഹം മുമ്പേ തെളിയിച്ചതാണല്ലോ.

    പൃഥ്വിരാജ് ഒരു സിനിമ നിര്‍മിക്കുകയാണെങ്കില്‍ അതിലാരായിരിക്കും നായകന്‍? സൂപ്പര്‍താരത്തെ നായകനാക്കാന്‍ പൃഥ്വിരാജ് തയ്യാറാവുമോ? അതോ പൃഥ്വിരാജ് തന്നെ കയറി അഭിനയിക്കുമോ? അവസാനത്തേതാവാനാണ് സാധ്യത. അമീര്‍ഖാന്‍ ലഗാനുമായി ഓസ്കാറിനു പോയതു പോലെ തന്റെ സിനിമയുമായി ഓസ്കാറിനു പോകണമെന്നും മലയാള സിനിമയുടെ അംബാസിഡറാകണമെന്നുമൊക്കെയാണ് ആഗ്രഹമെന്ന് ഇദ്ദേഹം ഈയിടെയാണല്ലോ തട്ടിമൂളിച്ചത്. (കങ്കാരുവും ചോക്ലേറ്റും ഓസ്കാറിന് പരിഗണിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.)

    പൃഥ്വിരാജിന് മുമ്പ് മലയാള പ്രേക്ഷകരില്‍ ഏറ്റവുമേറെ ചലനമുണ്ടാക്കിയ നടനാണ് കുഞ്ചാക്കോ ബോബന്‍. സിനിമാഭിനയമൊക്കെ തത്കാലം മതിയാക്കി ചാക്കോച്ചന്‍ ഇപ്പോള്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനൊപ്പം സിനിമാനിര്‍മാണവും തുടങ്ങുന്നു.

    കുഞ്ചാക്കോ ബോബന്‍ നായകനായ പല സിനിമകളും സൂപ്പര്‍ഹിറ്റായിട്ടുണ്ട്. എന്നുവച്ച് ചാക്കോച്ചന്‍ നിര്‍മിക്കുന്ന ആദ്യസിനിമയില്‍ ചാക്കോച്ചന്‍ കയറി നായകനാവാനൊന്നും പോകുന്നില്ല. ആദ്യസിനിമയില്‍ നായകന്‍ മമ്മൂട്ടി. രണ്ടാമത്തേത് ഒരു മോഹന്‍ലാല്‍ ചിത്രം. മൂന്നാമത്തെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ തന്നെ നായകനാവും. സ്വന്തം കൈയില്‍ നിന്ന് പണമിറക്കി പടം പിടിക്കുമ്പോഴും സൂപ്പര്‍സ്റ്റാറുകളെ നായകന്‍മാരാക്കി സിനിമയെടുത്ത് പണമുണ്ടാക്കിയതിനു ശേഷമേ ഒരു അമ്പട ഞാനേ ചിത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ ആലോചിക്കുന്നുള്ളൂ. നല്ല ബിസിനസുകാരന്‍!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X