»   » മുഖ്യം അഭിനയം: മീനയും വിവാഹമോചനത്തിന്

മുഖ്യം അഭിനയം: മീനയും വിവാഹമോചനത്തിന്

Posted By:
Subscribe to Filmibeat Malayalam
Meena with Husband
ചലച്ചിത്രലോകത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിവാഹജീവിതങ്ങള്‍ നിലനില്‍ക്കാന്‍ പ്രയാസമാണെന്ന വിലയിരുത്തലുകള്‍ക്ക് അടിവരയിടാന്‍ നടി മീനയും. മറ്റു പല മുന്‍ഗാമികളെയും പോലെ മീനയും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്.

കോളിവുഡില്‍നിന്നുള്ള വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അധികം വൈകാതെ മീനയ്ക്ക് വിവാഹമോചനം ലഭിയ്ക്കും. 2009 ജൂലൈയിലാണ് മീന സോഫ്റ്റ വേര്‍ എന്‍ജിനീയറായ വിദ്യാസാഗറിനെ വിവാഹം ചെയ്തത്.

വിവാഹശേഷം ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ ഇപ്പോള്‍ പിരിഞ്ഞാണത്രേ താമസിക്കുന്നത്. വിവാഹശേഷവും അഭിനയം തുടരണമെന്ന മീനയുടെ ആഗ്രഹമാണ് വിവാഹമോചനത്തിലേയ്ക്ക് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹശേഷം കൈനിറയെ അവസരങ്ങള്‍ ലഭിച്ച മീനയ്ക്ക് അഭിനയം തുടരണമെന്നായിരുന്നു ആഗ്രഹം. ഇതിനായി വിവാഹശേഷം പദ്ധതിയിട്ട മധുവിധു യാത്രപോലും നടി വേണ്ടെന്നു വച്ചു. ഇതില്‍ ക്ഷുഭിതനായ വിദ്യാസാഗര്‍ മീനയെ മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിദ്യാസാഗറിന്റെ വീട്ടുകാര്‍ക്കും മീന അഭിനയിക്കുന്നതിനോട് താല്‍പര്യമില്ല. ഇതിനെ എതിര്‍ത്ത മീന മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ഭര്‍തൃവീട്ടില്‍ നിന്നും താമസം മാറ്റി. സ്വന്തം വീട്ടുകാരും മീനയുടെ അഭിപ്രായത്തിന് എതിരാണെന്നാണ് സൂചന. ഫലത്തില്‍ ഒറ്റപ്പെട്ട മീനയാണ് വിവാഹമോചനത്തിന് മുന്‍കയ്യെടുത്തതെന്നാണ് സൂചന.

എന്നാല്‍ മീനയുടെ ചില സുഹൃത്തുക്കള്‍ ഇവര്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam