സിസിഎല്ലില്‍ നിന്ന് തൃഷ ഔട്ടായതെങ്ങനെ?

സൂര്യയുടെ നേതൃത്വത്തിലുള്ള ചെന്നൈ റെയ്‌നോസിന്റെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ തൃഷയ്ക്ക് ക്ഷണം ലഭിച്ചതാണ്. മോശമില്ലാത്ത പ്രതിഫലവും ഓഫര്‍ ചെയ്തു. എന്നാല്‍ നടി ഒരു അടവ് നയം പ്രയോഗിച്ചു. തുക കൂടുതല്‍ കിട്ടിയാലെ ഓഫര്‍ സ്വീകരിക്കൂ എന്ന് തുറന്ന് പറയുന്നതിന് പകരം താന്‍ വളരെ തിരക്കിലാണെന്ന് സംഘാടകരെ അറിയിച്ചു.
നടിയുടെ മനസ്സിലിരുപ്പ് കണ്ടറിഞ്ഞ അവര്‍ പിന്നീട് പ്രതിഫലം കൂട്ടാനും പോയില്ല. എന്നാല്‍ നടി ഇപ്പോഴും പ്രതീക്ഷയിലാണ്. ഞാന്‍ രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലാണ്. സിസിഎല്ലിലേയ്ക്ക് അവര്‍ ചോദിച്ച ഡേറ്റുകള്‍ എനിയ്ക്ക് നല്‍കാനായില്ല. എന്നാല്‍ ഇപ്പോഴും ഇതെ പറ്റി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു-തൃഷ പറയുന്നു.


Click it and Unblock the Notifications