»   » മോഹന്‍ലാലും സിബിമലയിലും വീണ്ടുമെത്തുന്നു

മോഹന്‍ലാലും സിബിമലയിലും വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam

സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രവുമായി സിബിമലയില്‍ എത്തുന്നു. സ്വാമിനാഥന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാവും നായകന്‍.

മോഹന്‍ലാലും സിബി മലയിലും ഒന്നിച്ച മിക്ക ചിത്രങ്ങളിലും സംഗീതത്തിന് പ്രാധാന്യം നല്‍കിയിരുന്നു. ഭരതം എന്ന ചിത്രത്തില്‍ സംഗീതം ഒരു മുഖ്യ ഘടകമായിരുന്നു. സംഗീതാഭിരുചിയുള്ള ജ്യേഷ്ഠന്റെയും അനുജന്റേയും കഥ പറഞ്ഞ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പിടി നല്ല ഗാനങ്ങളും സമ്മാനിച്ചു.

ഹിസ്‌ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലും സംഗീതത്തിന് പ്രാധാന്യമുണ്ട്. ഒരു ഗാനരംഗമാണ് ചിത്രത്തില്‍ നിര്‍ണ്ണായകമാവുന്നത്. മോഹന്‍ലാലും സിബിമലയിലും ഒന്നിച്ച ചിത്രങ്ങളെല്ലാം തീയേറ്ററില്‍ വിജയം നേടിയിരുന്നു.

എംജി ശ്രീകുമാറാവും ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിയ്ക്കുക.മോഹന്‍ലാലിന് ഒരു ഹിറ്റ് അനിവാര്യമായിരിക്കുന്ന ഈ ഘട്ടത്തില്‍ സിബിമലയില്‍ ചിത്രം ആശ്വാസമാവുമെന്ന് കരുതാം

English summary
Sibi Malayil plans a movie with Superstar Mohanlal.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam