»   » നീലിനൊപ്പം അസിന്റെ ഡിന്നര്‍ ഡേറ്റ്

നീലിനൊപ്പം അസിന്റെ ഡിന്നര്‍ ഡേറ്റ്

Posted By:
Subscribe to Filmibeat Malayalam
Neil Mukesh-Asin
ആര് ആര്‍ക്കൊപ്പം പോകുന്നു?, ആരൊക്കെയെ കാണുന്നു? ബി ടൗണിലെ പാപ്പരാസികള്‍ ഒളിഞ്ഞുനോട്ട വിഷയങ്ങളില്‍ ഇതെല്ലാമാണ് പ്രധാനം. ഇവരുടെ ചാരക്കണ്ണുകളില്‍ കുടുങ്ങിയാല്‍ പിന്നെ രക്ഷയില്ല. ഗോസിപ്പുകളുടെ ഒരു മേളമായിരിക്കും പിന്നാലെയെത്തുക.

ഏറ്റമൊടുവില്‍ പാപ്പരാസികളുടെ വലയില്‍ കുടുങ്ങിയത് നമ്മുടെ അസിനും അസിനും ബോളിവുഡ് താരം നീല്‍ മുകേഷുമാണ്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഡിന്നറിന് വേണ്ടി ഒന്നിച്ചതായിരുന്നു ഇരുവരും. ബോളിവുഡില്‍ അധികം സൗഹൃദങ്ങള്‍ ഇരുവര്‍ക്കും ഇല്ലാത്തതിനാലാകാം ഇരുവരുടെയും ഡിന്നര്‍ ഡേറ്റിന് പല വിധ അര്‍ത്ഥങ്ങളാണ് പരദൂഷണക്കാര്‍ നല്‍കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അസിനുമൊത്ത് നീല്‍ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചുമടങ്ങിയത്. "അസിന്‍ അടുത്ത സുഹൃത്താണ്. ഒരുമിച്ച് അത്താഴം കഴിയ്ക്കണമെന്ന് കുറെ നാളായി ആഗ്രഹിച്ചിരുന്നു". ഇപ്പോഴാണ് ഇതിന് കഴിഞ്ഞത്- കണ്ടുമുട്ടലിനെക്കുറിച്ച് നീല്‍ പറയുന്നതിങ്ങനെയാണ്.

അടുത്തിടെ ദീപിക പദുകോണുമൊത്ത് ജുഹൂവിലെ തിയറ്ററില്‍ പോയി സിനിമ കണ്ടും നീല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീല്‍ അസിനൊപ്പം ഡിന്നര്‍ ഡേറ്റ് നടത്തിയത്.

ബാല്യകാല സഖിയായ പ്രിയങ്കയുമായി പിരിഞ്ഞതിന് ശേഷം നീല്‍ ഒറ്റയാനായാണ് കഴിയുന്നത്. അസിനുമൊത്ത് ഡേറ്റിങ് നടത്തിയതാണോ എന്ന ചോദ്യത്തിന് ആരുമായി ഡേറ്റിങ് പോയിട്ടില്ലെന്നായിരുന്നു നീലിന്റെ മറുപടി. സംഭവം ബോളിവുഡിലായത് കൊണ്ട് നീലിന്റെ മറുപടി ആരും കണ്ണുമടച്ച് വിശ്വസിച്ചിട്ടില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam