»   » പൃഥ്വിയുമായി പ്രണയത്തിലല്ലെന്ന് സംവൃത

പൃഥ്വിയുമായി പ്രണയത്തിലല്ലെന്ന് സംവൃത

Posted By:
Subscribe to Filmibeat Malayalam
Samvrita And Prithvi
പൃഥ്വിരാജ് സിനിമാലോകത്ത് സജീവമായതുമുതല്‍ പുറകേ ഗോസിപ്പുകളുമുണ്ട്. ഒപ്പമഭിനയിച്ച മിക്കവാറും എല്ലാ യുവനായികമാരുടെയും പേരുകള്‍ പൃഥ്വിയ്‌ക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിട്ടുമുണ്ട്.

പലതിനോടും പൃഥ്വി പ്രതികരിക്കാറില്ല. ഇപ്പോള്‍ ഏറ്റവും ഒടുവിലായി ഈ പട്ടികയില്‍ പേരുവന്നിരിക്കുന്ന താരം സംവൃതയാണ്. സംവൃത-പൃഥ്വി ഗോസിപ്പാണെങ്കില്‍ കേട്ടുതുടങ്ങിയിട്ട് ഏറെ നാളായിതാനും. ഇതിനിടെ ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന് രണ്ടുപേരും പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ് ഇതെല്ലാം വെറും നുണയാണെന്ന് സംവൃത വീണ്ടും ആണയിടുന്നു. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഗോസിപ്പുകളോട് പ്രതികരിച്ചത്. പൃഥ്വിരാജ് നല്ല സുഹൃത്താണെന്നാണ് താരം പറയുന്നത്.

സംവൃതയുടെ പേരില്‍ ആദ്യമായി വന്ന ഗോസിപ്പാണ് ഇത്. ആദ്യം ഇതെല്ലാം കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും എന്നാല്‍ പിന്നെ അതെല്ലാം ഈ ഫീല്‍ഡിന്റെ ഭാഗമാണെന്ന് കരുതി വിട്ടുകളഞ്ഞെന്നുമാണ് സംവൃത പറയുന്നത്.

പൃഥ്വി ഇതൊരു പ്രശ്‌നമായി കരുതിയിട്ടേയില്ലത്രേ. കാരണം അത്രയേറെ ഗോസിപ്പുകളില്‍ പൃഥ്വി നായകനായിട്ടുണ്ടെന്നതുതന്നെയാണെന്നും സംവൃത പറയുന്നു.

പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹം നടക്കുമെന്നും ഗോസിപ്പുകള്‍ പരന്നിരുന്നു, മെയിലുകളായും, എസ്എംഎസുകളായുമൊക്കെയാണ് ഗോസിപ്പ് പടര്‍ന്നുകയറിയത്.

വാസ്തവം, ചോക്ലേറ്റ്, തിരക്കഥ, റോബിന്‍ഹുഡ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. രഘുപതി രാഘവ രാജാറാം എന്ന പുതിയ ഷാജികൈലാസ് ചിത്രത്തിലും ഇവര്‍ തന്നെയാണ് ജോഡികള്‍.

എന്തായാലും ഇപ്പോള്‍ താന്‍ ഗോസിപ്പ് കേട്ട് വേദനിക്കുന്നില്ലെന്നും കല്യാണം സമയമാകുമ്പോള്‍ നടക്കുമെന്നുമാണ് സംവൃത പറഞ്ഞിരിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam