»   » വിവാദങ്ങള്‍: റോമ കളംമാറ്റിച്ചവിട്ടുന്നു

വിവാദങ്ങള്‍: റോമ കളംമാറ്റിച്ചവിട്ടുന്നു

Posted By:
Subscribe to Filmibeat Malayalam
Roma
വിടാതെ പിന്‍തുടരുന്ന വിവാദങ്ങള്‍ മൂലം തെന്നിന്ത്യയിലെ പല ചിത്രങ്ങളില്‍ നിന്നും പുറത്തായ നടി റോമ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നു. അടുത്തതായി റോമ കരാറായിരിക്കുന്നത് ഒരു പഞ്ചാബി ചിത്രത്തിലേയ്ക്കാണ്. മറ്റു തെന്നിന്ത്യന്‍ നടിമാരെ പോലെ തന്നെ ബിടൗണിലാണ് റോമയും കണ്ണു വയ്ക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസിനോവയാണ് റോമയുടേതായി തീയേറ്ററിലെത്താനിരിക്കുന്ന പുതിയ മലയാളചിത്രം. എന്നാല്‍ ഇതിനു ശേഷം നടി പുതിയ മലയാളം ചിത്രങ്ങളൊന്നും നടി ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കാസിനോവ ഹിറ്റാവുമെന്ന പ്രതീക്ഷയും നടിയ്ക്കുണ്ട്.

തന്റെ ലക്കി നെയിമായ ആന്‍ തന്നെയാണ് കാസിനോവയിലെ കഥാപാത്രത്തിനുമെന്നതാണ് റോമയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. മുന്‍പ് റോമ ആന്‍ ആയി അഭിനയിച്ച ചോക്ലേറ്റ്, ചാപ്പകുരിശ് എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ടു തന്നെ കാസിനോവയിലെ ആനും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് റോമ. എന്തായാലും തെന്നിന്ത്യയില്‍ നിന്ന് തനിയ്ക്ക് ഒരു ബ്രേക്ക് ആവശ്യമാണെന്ന് നടി കരുതുന്നു.

ഇത് രണ്ടാം തവണയാണ് റോമ പഞ്ചാബി ചിത്രത്തിന്റെ ഭാഗമാവുന്നത്. നോര്‍ത്തിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് തനിയ്‌ക്കേറെ ഇഷ്ടമാണെന്നാണ് ഈ സിന്ധിക്കാരിയ്ക്ക് പറയാനുള്ളത്. സിനിമാഭിനയത്തിന് പുറമേ സ്‌റ്റേജ് ഷോകളും ഏറ്റെടുക്കാറുള്ള റോമ കുറേ അധികം ന്യൂ ഇയര്‍ പ്രോഗ്രാമുകളും ഏറ്റെടുത്തിട്ടുണ്ട്.

English summary
The bubbly actress is filming her second Punjabi flick even as she awaits the release of the Mohanlal-starrer Casanova.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam