സോഹയുടെ ഗ്ലാമര്‍ച്ചിത്രങ്ങള്‍ സെയ്‌ഫിനെ അസ്വസ്ഥനാക്കുന്നു

By Staff

ഇളയ സഹോദരി സോഹയെയോര്‍ത്ത്‌ സെയ്‌ഫ്‌ അലി ഖാന്‍ അസ്വസ്ഥനാവുകയാണ്‌. മാധ്യമങ്ങളിലൂടെ തീക്കാറ്റുപോലെ പരക്കുന്ന സോഹയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ്‌ സെയ്‌ഫിന്റെ സമാധാനം കളഞ്ഞിരിക്കുന്നത്‌.

ഈയിടെയാണ്‌ സോഹ മാക്‌സിമിന്‌ വേണ്ടി ഗ്ലാമറസായി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തത്‌. ഇക്കാര്യത്തില്‍ സെയ്‌ഫ്‌ വീട്ടില്‍ വന്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ്‌ കേള്‍വി. ഇപ്പോള്‍ സോഹയെക്കണ്ടാല്‍ സെയ്‌ഫ്‌ മിണ്ടാറില്ലെന്നുവരെ പറഞ്ഞുകേള്‍ക്കുന്നു.

എല്ലാം ഈയൊരൊറ്റ സംഭവം കാരണമാണത്രേ. സ്വന്തം സഹോദരിയുടെ അര്‍ധനഗ്ന ഫോട്ടോകള്‍ ആളുകള്‍ കാണുന്നത്‌ സാധാരണ നിലയ്‌ക്ക്‌ ഒരു സഹോദരനും സഹിക്കാന്‍ കഴിയില്ല. ഇതുതന്നെയാണ്‌ സെയ്‌ഫിന്റെ കാര്യത്തിലും സംഭവിച്ചത്‌.

ആങ്ങളയും പെങ്ങളും തമ്മിലുള്ള പ്രശ്‌നത്തിനിടയില്‍ ഇപ്പോള്‍ അമ്മ ഷര്‍മിള ടാഗോര്‍ തന്നെ ഇടപെട്ടിരിക്കുകയാണത്രേ. ഇത്തവണത്തേയ്‌ക്ക്‌ സോഹയ്‌ക്ക്‌ മാപ്പുകൊടുക്കാനും ഇനിയവള്‍ ഇത്തരം സെക്‌സിവേഷങ്ങളില്‍ ഒരിക്കലും ഫോട്ടോകള്‍ക്ക്‌ പോസ്‌ ചെയ്യുകയില്ലെന്നുമാണത്രേ ഷര്‍മിള മകനോട്‌ പറഞ്ഞിരിക്കുന്നത്‌.

ഒരു നടിയെന്ന നിലയില്‍ വലിയ പേരൊന്നും ഇതേവരെ സമ്പാദിക്കാന്‍ കഴിയാത്ത സോഹയാകട്ടെ ഏതവസരം കിട്ടിയാലും അത്‌ പരമാവധി ഉപയോഗപ്പെടുത്തണമെന്ന മനോഭാവത്തിലാണ്‌ നടക്കുന്നത്‌. സഹോദരിയെ ചലച്ചിത്രരംഗത്ത്‌ ഉയര്‍ത്തിയെടുക്കാന്‍ സ്വയം ഒരു ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ സെയ്‌ഫ്‌ ഇപ്പോള്‍. ഇതിനായി ഒരു സംവിധായകനെ കണ്ടെത്താനും സെയ്‌ഫ്‌ ശ്രമിക്കുന്നുണ്ട്‌.

സോഹ ശരീരപ്രദര്‍ശനം നടത്തിയപ്പോള്‍ ഇത്രയേറെ നൊന്തുവെങ്കില്‍ സ്വന്തം കാമുകി കരീനയുടെ വേഷവിധാനങ്ങള്‍ സെയ്‌ഫിന്റെ ഉറക്കം കെടുത്താറുണ്ടാകില്ലേയെന്നാണ്‌ ബോളിവുഡ്‌ ചോദിക്കുന്നത്‌. മാത്രവുമല്ല ഇനി ഇങ്ങനെ ശരീരപ്രദര്‍ശനം നടത്തരുതെന്ന് സെയ്ഫ് പറഞ്ഞാല്‍ ചേട്ടന്‍ തന്‍റെ കരിയറിലിടപെടേണ്ടെന്നെങ്ങാനും കുഞ്ഞുപെങ്ങള്‍ പറയുമോയെന്നും ചോദിക്കുന്നവരുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X