»   » നടി സ്‌നേഹയ്‌ക്ക്‌ പ്രണയം വിവാഹം ഉടന്‍

നടി സ്‌നേഹയ്‌ക്ക്‌ പ്രണയം വിവാഹം ഉടന്‍

Posted By:
Subscribe to Filmibeat Malayalam
Prasanna and Sneha
തെന്നിന്ത്യന്‍ നടി സ്‌നേഹ വിവാഹിതയാകാന്‍ പോകുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. സ്‌നേഹ പ്രണയത്തിലാണെന്നും ഉടന്‍തന്നെ വിവാഹമുണ്ടാകുമെന്നും ഒരു തമിഴ്‌ പത്രമാണഅ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

സ്‌നേഹയുടെ പ്രണയനായകന്‍ ആരാണെന്നല്ലേ തമിഴ്‌ നടന്‍ പ്രസന്ന. വിവാഹം 2011ല്‍ നടക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഏതാനും വര്‍ഷം മുമ്പ്‌ ഒരു ചടങ്ങിനിടെയാണത്രേ ഇരുവരും നേരിട്ട്‌ കാണുന്നത്‌.

ഇതോടെ പ്രണയബദ്ധരായ ഇരുവരും ഇപ്പോള്‍ ഇടിക്കിടെ പലേടത്തും വച്ച്‌ സന്ധിക്കാറുണ്ടെന്നും കേള്‍ക്കുന്നു. എന്നാല്‍ സ്‌നേഹ ഈ വാര്‍ത്ത നിഷേധിക്കുകയാണ്‌. പ്രസന്ന തന്റെ അടുത്ത സുഹൃത്ത്‌ മാത്രമാണെന്നാണ്‌ താരം പറയുന്നത്‌.

സ്‌നേഹയുടെ വീട്ടുകാര്‍ മകളുടെ വിവാഹം വൈകാതെ നടത്താന്‍ തീരുമാനിച്ചെന്നു അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അനുയോജ്യനായ വരനുവേണ്ടി സ്‌നേഹയുടെ കുടുംബവും മാര്യേജ്‌ ബ്യൂറോകളെ സമീപിച്ചുഎന്നാണ്‌ കേട്ടിരുന്നത്‌.

29 വയസുകാരിയായ സ്‌നേഹ ഇപ്പോള്‍ സിനിമയില്‍ കത്തി നില്‍ക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ വിവാഹ വാര്‍ത്തകള്‍ ഊര്‍ജിതമായിരിക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam