ജോണ്‍ ചിത്രാംഗദയെ വിവാഹം കഴിയ്ക്കുന്നു?

പക്ഷേ ഇത് ജോണിന്റെ കാര്യത്തിലാകുമ്പോള്‍ വലിയ കാര്യമാകും, കാരണം പത്തുവര്‍ഷത്തോളം പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രണയിച്ചവരായിരുന്നു ജോണും ബിപാഷയും പെട്ടെന്നാണ് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുകയും രണ്ടുപേരും അകലുകയും ചെയ്തത്. ഇതിനാല്‍ത്തന്നെ ഇനി രണ്ടുപേരുടെയും അടുത്ത പ്ലാനെന്താണെന്ന് അറിയാന്‍ ഏവര്‍ക്കും ആകാംഷകാണും, അതുകൊണ്ടുതന്നെ പാപ്പരാസികള്‍ ഇക്കാര്യം കുത്തിപ്പൊക്കാന്‍ പിന്നാലെ നടക്കുകയും ചെയ്യും.
എന്തായാലും കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് ചൂടന്‍ വാര്‍ത്തതന്നെയാണ് വന്നിരിക്കുന്നത്. ജോണ്‍ പുതിയ കാമുകിയായി കണ്ടെത്തിയത് ചിത്രാംഗദയെയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇരുവരും വെറും സുഹൃത്തുക്കള്‍ മാത്രമാണെന്ന് മറുവാദവുമുണ്ട്.
പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രാംഗതയുടെ വിവാഹം പ്രശ്‌നത്തിലാണെന്നാണ് ഗോള്‍ഫ് താരമായ ഭര്‍ത്താവ് ജ്യോതി റണ്‍ഡ്വ ചിത്രയെ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണത്രേ. അതിന് കാരണം ജോണുമായുള്ള ചിത്രയുടെ ബന്ധമാണെന്നാണ് കേള്‍ക്കുന്നത്.
കഴിഞ്ഞ ഒരുമാസമായി ജ്യോതിയും ചിത്രാംഗദയും ഇതേചൊല്ലി നിരന്തരം കലഹിക്കുകയാണത്രേ.
ൃകഴിഞ്ഞ ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ ചിത്രാംഗദ ജോണിനൊപ്പം സമയം ചെലവിട്ടതെല്ലാം ഭര്‍ത്താവറിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്.
മറ്റൊരാളുടെ കൂടെ കഴിഞ്ഞശേഷം തന്റെ ഭാര്യയായി ചിത്രാംഗദ തുടരേണ്ട കാര്യമില്ലെന്നാണ് ജ്യോതി പറയുന്നത്. ചിത്രയുടെ വീട്ടിലെ കാര്യങ്ങള്‍ ഇത്രത്തോളമെത്തിയ സ്ഥിതിക്ക് അവരെ വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ജോണ്‍ എബ്രഹാം അറിയിച്ചതായാണ് പുതിയ വിവരം.
വിവാഹമോചന നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് ജോണ്‍ ചിത്രാംഗദയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഇതേത്തുടര്‍ന്ന് വിവാഹമോചനത്തിനായി ഒരു അഭിഭാഷകനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് ചിത്രാംഗദയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രാംഗദയുമായുള്ള അടുപ്പം കാരണമാണ് ബിപാഷയും ജോണും തമ്മിലുള്ള ബന്ധം തകര്‍ന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്.


Click it and Unblock the Notifications