»   » നയന്‍സിന്റെ കാതലനും ഹന്‍സികയും തമ്മിലെന്ത്?

നയന്‍സിന്റെ കാതലനും ഹന്‍സികയും തമ്മിലെന്ത്?

Posted By:
Subscribe to Filmibeat Malayalam
Hansika and Prabhudeva got caught in Hyderabad hotel
പ്രഭു-നയന്‍സ് പ്രണയം ഒരു ആന്റിക്ലൈമാക്‌സിലേക്ക് നീങ്ങുകയാണോ? കോളിവുഡ്-ടോളിവുഡ് പാപ്പരാസികളാണ് ഇങ്ങനെയൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

റംലത്തുമായുള്ള വിവാമോചനത്തിന് ശേഷം നയന്‍സിനെ ജീവിതസഖിയാക്കാന്‍ പ്രഭു നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈയിലാണ് വിവാഹമെന്ന് വരെ പ്രഭു വെളിപ്പെടുത്തി. എന്നാല്‍ നയന്‍സിന്റെ ജീവിതത്തില്‍ വില്ലത്തിയായി പുതിയൊരു താരം രംഗപ്രവേശം ചെയ്തുവെന്നാണ് സംസാരം. വേറാരുമല്ല, ബാലതാരമായി രംഗപ്രവേശം ചെയ്ത് തെന്നിന്ത്യയില്‍ ചുവടുറപ്പിയ്ക്കുന്ന ഹന്‍സിക മോട്‌വാനിയാണ് കഥയിലെ വില്ലത്തി.

പ്രഭുവിന്റെ പുതിയ ചിത്രമായ എങ്കയും കാതലിലെ നായികയാണ് ഹന്‍സിക. എന്നാല്‍ സംവിധായകനും നായികയും തമ്മിലുള്ള ബന്ധത്തിനപ്പുറം ഇവര്‍ക്കിടയില്‍ എന്തൊക്കെയുണ്ടെന്നാണ് പരദൂഷണക്കാര്‍ സംശയിക്കുന്നത്.

ഹൈദരാബാദിലെ ഹോട്ടലില്‍ പ്രഭുദേവയുമൊത്ത് ഹന്‍സിക ഈയിടെ അത്താഴം കഴിയ്ക്കാന്‍ പോയിരുന്നു. ഭക്ഷണശേഷം ഇരുവരും അതേ ഹോട്ടലിലെ മുറിയില്‍ ഒരുമിച്ച തങ്ങിയ കാര്യം എങ്ങനെയോ ലീക്കായി. സ്ഥലത്തെത്തിയ നയന്‍സ് കാതലനുമായി വഴക്കിട്ടുവത്രേ. ഹന്‍സികയെ. ചൊല്ലി ഇവര്‍ തമ്മില്‍ നേരത്തെ തന്നെ പിണങ്ങിയിരുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു.

എന്നാല്‍ ഇതേപ്പറ്റി ഹന്‍സിക പറയുന്നതിങ്ങനെയാണ്. വെറും പത്തൊമ്പത് വയസ്സുള്ള പെണ്‍കുട്ടിയാണ് ഞാന്‍. എന്റെ പ്രായത്തിലുള്ള പുരുഷനെ എനിയ്ക്ക് പ്രണയിക്കാന്‍ കിട്ടും. പിന്നെ ഞാനെന്തിന് എന്നെക്കാള്‍ ഏറെ മുതിര്‍ന്ന പ്രഭുദേവയ്ക്ക് പിന്നാലെ പോകണം. എന്നാല്‍ പ്രഭുവുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചപ്പോള്‍ ഹന്‍സികയുടെ മിണ്ടാട്ടം മുട്ടി.

എന്തായാലും നയന്‍സ്-പ്രഭു പ്രണയത്തിന് അടുത്ത മാസങ്ങളില്‍ ക്ലൈമാക്‌സ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നുകില്‍ വിവാഹം അല്ലെങ്കില്‍ പ്രഭുവിന്റെ കൂടുമാറ്റം.എന്തായാലും പരദൂഷണക്കാര്‍ക്ക് ഇനിയുള്ള നാളുകള്‍ പിടിപ്പത് പണി തന്നെ.

English summary
There were lot of gossips that Prabhudeva is having lot of affairs other than Nayanthara but there were no proofs and recently Hansika and prabhudeva went for dinner and stayed in a hot in same room and when we ask Hansika about this she says i am 29 years old and prabhudeva is senior for my age when i can get guys of my age why i should go for him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X