»   » ഗോസിപ്പുകള്‍ അമലയെ വട്ടംകറക്കുന്നു

ഗോസിപ്പുകള്‍ അമലയെ വട്ടംകറക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Amala Paul
എനിയ്ക്ക് ഗോസിപ്പുകളെ ഭയമില്ല, പറഞ്ഞത് തമിഴകത്തെ പുതിയ താരറാണിയായി വിലസുന്ന അമല പോളാണ്. കരിയര്‍ ഗ്രാഫ് മുകളിലോട്ടു കുതിയ്ക്കുമ്പോള്‍ ഗോസിപ്പുകളും ചൂടന്‍ വാര്‍ത്തകളുമെല്ലാം പിന്നാലെ വരും. അതൊന്നും ശ്രദ്ധിയ്ക്കാന്‍ തനിയ്ക്ക് നേരമില്ലെന്നും ഈ കൊച്ചിക്കാരി നേരത്തെ പറഞ്ഞുവച്ചിരുന്നു.

അറംപറ്റിയെന്ന് പറഞ്ഞ പോലെ അമലയെ ചുറ്റിപ്പറ്റി ഗോസിപ്പുകളുടെ പ്രളയമാണ് തമിഴകത്ത്. സംവിധായകന്‍ വിജയ് യുമായി പരിധി വിട്ടുള്ള അടുപ്പം കാണിയ്ക്കുന്നുവെന്നായിരുന്നു അമലയെപ്പറ്റി ആദ്യം പുറത്തുവന്ന പരദൂഷണം. അരക്കോടി രൂപ വിലയുള്ള ഒരു ഫഌറ്റ് അമല പോളിന് സമ്മാനമായി വിജയ് നല്‍കിയെന്നൊരു അടക്കംപറിച്ചിലും ഇതിനിടെയുണ്ടായി. ഇപ്പോഴിതാ പുതിയ ചിത്രത്തിലെ നായകന്‍ അഥര്‍വയോടുള്ള അടുപ്പമാണ് അമലയെ ഗോസിപ്പ് കോളങ്ങളിലെത്തിച്ചിരിയ്ക്കുന്നത്.

ഈ പരദൂഷണമൊക്കെ കേട്ട് അമല വായുംപൂട്ടിയിരിക്കുകയാണെന്ന് കരുതിയെങ്കില്‍ തെറ്റി. വിജയ്‌യും താനുമായി നല്ല സുഹൃദ് ബന്ധമാണെന്നും അഥര്‍വയോടുള്ളതു പ്രഫഷനല്‍ സ്‌നേഹമാണെന്നും അമല പറയുന്നു.

തന്റെ അവസാന ചിത്രമായ വേട്ടൈയിലെ നായകന്മാരായ മാധവനെയും ആര്യയെയും മിസ് ചെയ്യുന്നുവെന്നാണ് അമല പോള്‍ ഇപ്പോള്‍ പറയുന്നത്. വേട്ടൈയുടെ സെറ്റില്‍ എല്ലാവരും ജോളിയായാണ് കഴിഞ്ഞിരുന്നതത്രേ. ആര്യയും മാധവനും ലേശം വികൃതിപ്പയന്മാരാണെന്നും സുന്ദരി പറയുന്നു. ഇനി ഈ വികൃതികളും പുതിയ പരദൂഷണത്തിന് വളമാവാതിരുന്നാല്‍ മതിയായിരുന്നു.

English summary
Amala Paul says she is bored of denying gossips which claim that she is in a relationship with someone or the other. Initially there were reports that the actress was in love with director Vijay and the latest grapevine is that she and Atharva are seeing each other

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam