ശ്രീശാന്തുമായി പ്രണയമില്ലെന്ന്; ശ്രീയ
കോളിവുഡിന്റെ കളിക്കളത്തില്‍ ഒരു ചൂടന്‍ പ്രണയം വിടരുകയാണോ? ഗ്ലാമര്‍ താരം ശ്രീയയും ചൂടന്‍ താരം ശ്രീശാന്തും തമ്മില്‍ പ്രണയത്തിലാണെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ ഗോസിപ്പ്.
കുറച്ച് നാള്‍ മുമ്പ് മുംബൈയിലെ ഒരു ഫാഷന്‍ ഷോയില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. പരിപാടിയ്‌ക്ക് ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചെന്നും ഒരേ കാറിലാണ് മടങ്ങിയതെന്നുമുള്ള അഭ്യൂഹങ്ങളാണ് പുതിയ പ്രണയ കഥയ്‌ക്ക വഴിമരുന്നിട്ടത്.
ഫസ്റ്റ് സ്പെല്ലില്‍ തന്നെ പേസ് ബൗളര്‍ ശ്രീയയെ എറിഞ്ഞിട്ടുവെന്നാണ് പരദൂഷകരുടെ അടക്കം പറച്ചില്‍.
എന്നാല്‍ കാട്ടുതീ പോലെ പരക്കുന്ന പ്രണയവാര്‍ത്ത തല്ലികെടുത്താന്‍ ശ്രീയ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ശ്രീശാന്തുമായി താന്‍ മുമ്പ് സന്ധിച്ചിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും താരം ആണയിടുന്നു.
പ്രണയവാര്‍ത്ത പച്ചക്കള്ളമാണ്. ദീപാമേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന തിരക്കിലാണ് ഞാന്‍. അതിന് വേണ്ടിയുള്ള തയാറെടുപ്പിനിടെ പ്രണയത്തിനും മറ്റും തനിയ്‌ക്ക് സമയമില്ലെന്നും ശ്രീയ പറയുന്നു.


Click it and Unblock the Notifications