ബിപാഷയും ജോണും വിവാഹിതരാകുന്നു
ഏറെക്കാലമായി ബോളിവുഡിനും ഗോസിപ്പുകാര്‍ക്കും പിടികൊടുത്തും ഇടക്കിടെ മറ്റു വിവാദങ്ങളുണ്ടാക്കിയും പ്രണയിച്ചു നടന്ന ജോണ്‍ എബ്രഹാമും ബിപാഷ ബസുവും വിവാഹിതരാകുന്നു.
ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരിയില്‍ നടക്കുമെന്നാണ് സൂചന. രണ്ടുപേരുടെയും മാതാപിതാക്കള്‍ വിവാഹക്കാര്യം ചര്‍ച്ചചെയ്‌ത് തീരുമാനത്തിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
കുടുംബങ്ങളുമായി അടുത്തിടപഴകുന്ന ജോണും ബിപാഷയും പരസ്‌പരം പ്രണയിച്ചുവെങ്കിലും വിവാഹക്കാര്യം വീട്ടുകാര്‍ തീരുമാനിയ്‌ക്കട്ടെയെന്ന നിലപാടിലായിരുന്നു. ജനുവരിയില്‍ നിശ്ചയം നടത്തണമെന്നാണത്രേ ബിപാഷയുടെ കുടുംബത്തിന്, എന്നാല്‍ രണ്ടുപേര്‍ക്കും ഒട്ടേറെ ചിത്രങ്ങളുടെ ജോലികളുള്ളതിനാല്‍ നിശ്ചയം വൈകിയേക്കാനിടയുണ്ട്.
അഞ്ചു വര്‍ഷം മുമ്പാണ് ബോളിവുഡ് ഇവരെ പ്രണയ ജോഡികളായി അംഗീകരിച്ചത്. ഇതിന് പിന്നാലെ വന്ന ഗോസിപ്പുകള്‍ക്കൊന്നും ഇരുവരും ചെവികൊടുത്തിട്ടില്ല. ജിസം, നോ സ്‌മോക്കിംഗ്, ഐത് സാര്‍, ധന്‍ ധനാ ധന്‍ ഗോള്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.
പ്രണയം പൊടിപൊടിക്കുന്നതിനിടെ 2007 ജൂലൈയില്‍ ലിസ്‌ബണില്‍ ലോകത്തിലെ സ്‌പാത്ഭുതങ്ങള്‍ പ്രഖ്യാപിക്കുന്നവേളയില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോ ബിപാഷയെ പരസ്യമായി ചുംബിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. അന്ന് ചുംബന വിവാദത്തില്‍ പ്രതിഷേധിച്ച് ജോണ്‍ ബിപാഷയുമായുള്ള ബന്ധം വേണ്ടെന്നുവെച്ചതായിവരെ വാര്‍ത്തകള്‍ വന്നിരുന്നു.


Click it and Unblock the Notifications