»   » അധരചുംബനം: അമലയ്ക്ക് പുലിവാലാവുന്നു

അധരചുംബനം: അമലയ്ക്ക് പുലിവാലാവുന്നു

Posted By:
Subscribe to Filmibeat Malayalam
Arya-Amala Paul
വെള്ളിത്തിരയില്‍ എന്തെങ്കിലും ചൂടന്‍ നമ്പര്‍ കാണിയ്ക്കാന്‍ ധൈര്യപ്പെടുന്ന നടിമാരൊക്കെ പൊല്ലാപ്പിലകപ്പെടുന്നത് സാധാരണമാണ്. കൊച്ചിക്കാരി അമല പോളും അത്തരമൊരു പുലിവാലാണ് ഇപ്പോള്‍ പിടിച്ചിരിയ്ക്കുന്നത്.

തന്റെ ആദ്യ മാസ് മസാലപ്പടമായ വേട്ടൈയില്‍ നടന്‍ ആര്യയുമായി ഒരു അധരചുംബനത്തിന് അമല തയാറായിരുന്നു. രണ്ടുപേരും ചേര്‍ന്നുള്ള ചുംബനത്തെക്കുറിച്ചുള്ള ആര്യയുടെ പറച്ചിലാണ് ഇപ്പോള്‍ അമലയെ രോഷം കൊള്ളിയ്ക്കുന്നത്.

സംഭവം സുഖകരമായിരുന്നില്ലെന്നും പിന്നെ അമല തന്നെ മുന്‍കയ്യെടുത്താണ് ചുംബിച്ചതെന്നും പറഞ്ഞ് നല്ലപിള്ള ചമയുകയാണ് ആര്യ. ഈ സംഭവം അമല-ആര്യ ജോഡികള്‍ക്കിടയില്‍ കല്ലുകടിയായി മാറിയിട്ടുണ്ടെന്നാണ് കോളിവുഡിലെ സംസാരം. ആര്യയുടെ വീടിന്റെ പാലുകാച്ചലിന് അമല വിട്ടുനിന്നത് ഇതുകൊണ്ടാണെന്നും പറഞ്ഞുകേള്‍ക്കുന്നു.

എന്നാല്‍ ജനത്തിന് മുന്നില്‍ ആര്യ കുഞ്ഞാട് ചമഞ്ഞതില്‍ തെറ്റൊന്നും പറയാനാവില്ലെന്നാണ് ചിലരുടെ പക്ഷം. ക്ലീന്‍ ഇമേജ് നിലനിര്‍ത്തുന്നതിനാണ് ആര്യ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുകയെന്ന് അവര്‍ പറയുന്നു.

English summary
After signing the job of a lead actress in a commercial film, any hot girl has to undergo knife, for cutting shyness. Amala Paul too did one such act and now that it is upsetting her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam