»   » രാഖി നിതംബവും ക്ലീവേജും ഇന്‍ഷ്വര്‍ ചെയ്യുന്നു

രാഖി നിതംബവും ക്ലീവേജും ഇന്‍ഷ്വര്‍ ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam
Rakhi Sawant,
മുംബൈ: ബോളിവുഡിലെ ഗ്ലാമര്‍ റാണി രാഖി സാവന്തിന് ഇടക്കിടെ വാര്‍ത്തകളില്‍ വന്നില്ലെങ്കില്‍ ഉറക്കമില്ലാത്ത മട്ടാണ്. ഇതിനായി രാഖി എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. അടുത്തിടെ യോഗഗുരു രാംദേവിന്റെ വയര്‍ ഇഷ്ടമാണെന്നും, സങ്കല്‍പ പുരുഷനാണെന്നുമൊക്കെ തുറന്നടിച്ച രാഖി കുറച്ചുനാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്.

ഇപ്പോള്‍ തന്റെ ശരീരത്തിലെ ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള രാഖിയുടെ തീരുമാനമാണ് വാര്‍ത്തയായിരിക്കുന്നത്. ഹോളിവുഡ് ബ്യൂട്ടികളുടെ പാത പിന്തുടര്‍ന്ന് രാഖി തന്റെ നിതംബവും ക്ലീവേജുമെല്ലാം ഇന്‍ഷുര്‍ ചെയ്യാന്‍ പോവുകയാണത്രേ.

ഹോളിവുഡ് താരങ്ങളെപ്പോലെ ഞാനും ശരീരഭാഗങ്ങള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ പോവുകയാണ്. നേരത്തേ എനിയ്‌ക്കൊരു ഞാനൊരു ലൈഫ് ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ട്. ഇതിന് പുറമേ ഇപ്പോള്‍ മുഖം, മുടി, നിതംബം, ക്ലീവേജ് തുടങ്ങിയ ഭാഗങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാനാണ് ഞാനാലോചിക്കുന്നത്- രാഖി പറയുന്നു.

പക്ഷേ ഈ തീരുമാനമെടുക്കുമ്പോഴും ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന വല്ല സ്ഥാപനങ്ങളുമുണ്ടോയെന്നകാര്യം രാഖിയ്ക്ക് അറിയില്ല. ഇന്ത്യയില്‍ ഇത്തരം സേവനങ്ങള്‍ ഇല്ലെങ്കില്‍ താന്‍ വിദേശസ്ഥാപനങ്ങളെ സമീപിക്കുമെന്നാണ് താരം പറയുന്നത്.

എന്താണ് ഇങ്ങനെയൊരു പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന് എന്റെ മുടി, മുഖം, ഗ്ലീവേജ്, തുടങ്ങിയവയാണ് എനിയ്ക്ക് അന്നം തരുന്നത്. ഇതൊക്കെയാണ് എന്നെ ഒരു ഗ്ലാമര്‍ ഗേളാക്കി ഇന്‍ഡസ്ട്രിയില്‍ നിലനിര്‍ത്തുന്നത്. അപ്പോള്‍ അവയ്ക്ക് കുഴപ്പങ്ങള്‍ വരാതെ നോക്കേണ്ടത് എന്റെ കടമയല്ലേ-രാഖി ചോദിക്കുന്നു.

English summary
Glamour girl Rakhi Sawant is back in news once again! The sleazy item girl is up to a new antic this time around. She wants to insure her body parts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X