»   » റോജയുടെ അശ്ലീല വീഡിയോ പ്രചരിയ്‌ക്കുന്നു

റോജയുടെ അശ്ലീല വീഡിയോ പ്രചരിയ്‌ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Roja
പ്രശസ്‌ത സിനിമാ നടിയും തെലുങ്ക്‌ ദേശം പാര്‍ട്ടിയുടെ തീപ്പൊരി നേതാവുമായ റോജയുടെ പേരില്‍ അശ്ലീല എംഎംഎസ്‌ വീഡിയോ ക്ലിപ്പ്‌ പ്രചരിയ്‌ക്കുന്നു.

ടിഡിപിയുടെ മഹിളാ വിഭാഗം പ്രസിഡന്റായ റോജ ചന്ദ്രഗിരി മണ്ഡലത്തില്‍ നിന്നും ഇത്തവണ നിയമസഭയിലേക്ക്‌ മത്സരിയ്‌ക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പ്‌ അടുത്തെത്തി നില്‌ക്കെ പാര്‍ട്ടിയിലെ പ്രമുഖ വനിതാ നേതാവിനെതിരെ ഉയര്‍ന്നിരിയ്‌ക്കുന്ന ആരോപണം തെലുങ്ക്‌ ദേശം പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആഴ്‌ത്തിയിരിക്കുകയാണ്‌.

മുഖം വ്യക്തമാകാത്ത ഒരാളുമായി റോജ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്ന പേരില്‍ പ്രചരിയ്‌ക്കുന്ന വീഡിയേ ക്ലിപ്പിന്‌ 5 മിനിറ്റ്‌ ദൈര്‍ഘ്യമുണ്ട്‌. ഇതിനെതിരെ ഇലക്ഷന്‍ കമ്മീഷനും പോലീസിനും പരാതി നല്‌കിയ റോജ തനിയ്‌ക്കെതിരെ തരംതാണ രീതിയിലുള്ള പ്രചാരണമാണ്‌ നടക്കുന്നതെന്ന്‌ ആരോപിച്ചു. വീഡിയോ ദൃശ്യങ്ങള്‍ മോര്‍ഫ്‌ ചെയ്‌തതാണെന്നും താരം പറയുന്നു.

തെലുങ്കിലെ സൂപ്പര്‍ സ്‌റ്റാര്‍ ചിരഞ്‌ജീവിയടക്കം തെന്നിന്ത്യന്‍ ഭാഷകളിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടിയാണ്‌ റോജ. സമീപകാലത്തായി ഒട്ടേറെ വിവാദങ്ങളിലകപ്പെട്ട റോജ വാര്‍ത്തകളില്‍ നിറഞ്ഞു നില്‌ക്കുകയാണ്‌. ചിരഞ്‌ജീവിയുടെ സഹോദരനും പ്രജാരാജ്യം പാര്‍ട്ടി നേതാവായ പവന്‍ കല്യാണിന്റെ ധാര്‍മ്മിക നിലപാടുകളെ റോജ ഈയിടെ ചോദ്യം ചെയ്‌തത്‌ വന്‍വാര്‍ത്തായി മാറിയിരുന്നു. ഇത്‌ കൂടാതെ ചന്ദ്രഗിരിയില്‍ തനിക്കെതിരെ മത്സരിയ്‌ക്കുന്ന കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെയും റോജ രംഗത്തെത്തിയിരുന്നു.

ഇതാദ്യമായല്ല റോജയുമായി ബന്ധപ്പെടുത്തി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്‌. നേരത്തെ റോജയുടേതെന്ന പേരില്‍ യൂട്യൂബില്‍ പ്രചരിച്ചിരുന്ന അശ്ലീല വീഡിയോ മോര്‍ഫ്‌ ചെയ്‌തതാണെന്ന്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ വീഡിയോ ക്ലിപ്പ്‌ യൂട്യൂബില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്‌തിരുന്നു.

അതേ സമയം ഇത്തരം വിവാദങ്ങളിലൂടെ ആന്ധ്രയിലെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയം തരംതാഴ്‌ന്ന രീതിയിലേക്ക്‌ നീങ്ങുകയാണെന്നും ചൂണ്ടിക്കാണിയ്‌പ്പെടുന്നു.

കിഴക്കന്‍ ഗോദാവരി ജില്ലയായ അമലപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒരു ലൈംഗിക തൊഴിലാളിയുമൊത്ത്‌ പ്രദേശത്തെ ലോഡ്‌ജ്‌ മുറിയില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക കേബിള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്‌തിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam