റിട്ടയേര്‍ഡ്, റിട്ടേണ്‍ഡ്, ഫ്ലോപ് സ്റ്റാര്‍

By Staff

തെറി വിളിച്ച് സൂപ്പര്‍താരമായ നായകനാണ് നമ്മള്‍. ബാലനടനായി വേഷമിട്ടത് ചില്ലറ പടത്തിലൊന്നുമല്ല. ഓടയില്‍ നിന്ന് എന്ന് കേട്ടിട്ടില്ലേ. ശേഷം കാലത്ത് ഓടവെളളം നാറുന്ന ഡയലോഗുകള്‍ കീച്ചിയാണ് നാം നായകനായത്. തെറിയും തോക്കും സമാസമം കലര്‍ത്തി നാം ആടിത്തകര്‍ത്ത വേഷങ്ങളെത്ര. വെട്ടൊന്ന് വെടി രണ്ട് എന്ന മട്ടിലായിരുന്നു ആ കാലത്ത് നമ്മുടെ സ്വഭാവം.

നമ്മുടെ വളര്‍ച്ച കണ്ട് വിരണ്ട മുതുക്കു സൂപ്പറുകളുടെ ആഭിചാരക്രിയകള്‍ കാരണമാകാം പടങ്ങള്‍ എട്ടേ ഗുണം എട്ട് അറുപത്തിനാലു നിലയില്‍ പൊട്ടിത്തുടങ്ങി. ചില നായികമാരുമായി കല അറുപത്തിനാലും ആടുന്ന കാലത്താണ് പടം പൊട്ടിയതെന്നും അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്.

ഏതായാലും സൂപ്പര്‍സ്റ്റാര്‍ റിട്ടയേര്‍ഡ് എന്ന ബിരുദം നേടിയ ആദ്യ മലയാള താരം എന്ന ബഹുമതി നമുക്കു മാത്രം അവകാശപ്പെട്ടതാണ്. ആയിടയ്ക്ക് കൊല്ലത്തു നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഒന്നു മത്സരിച്ച് നോക്കാനും നാമൊന്നു ശ്രമിച്ചതാണ്. അതിനു വേണ്ടി രാഷ്ട്രീയത്തിലെ ക്ഷോഭിക്കുന്ന യുവത്വമായ കരുണാകരന്‍ അവര്‍കള്‍ക്ക് തൂശനിലയില്‍ തുമ്പപ്പൂ ചോറും വിളമ്പി. എന്തു ചെയ്യാം, വ്യാഴത്തിന്റെ അപഹാരം അവിടെയും നമ്മെ ചതിച്ചു.

റിട്ടയേര്‍ഡ് സൂപ്പര്‍സ്റ്റാറിന്റെ പച്ചയില്‍ നാം തളളി നീക്കിയത് നാലു കൊല്ലങ്ങളാണ്. അതിനിടയില്‍ നിറഞ്ഞൊഴിഞ്ഞ തോക്കെത്ര? ഉണ്ടയെത്ര? രാഷ്ട്രീയവും ഉദ്ഘാടനവും സാമൂഹ്യപ്രവര്‍ത്തനവുമായിരുന്നു അക്കാലത്ത് നമ്മുടെ നേരമ്പോക്ക്. എയിഡ്സിനെതിരെ വരെ നാം പോരാടി.

പ്രജയും ദുബായുമെടുത്ത് കട്ടപ്പുറത്തായ രഞ്ജി പണിക്കരെന്ന പഴയ കൂട്ടുകാരന്‍ ഭരത് ചന്ദ്രനെയും താങ്ങിക്കൊണ്ടു വന്നത് അക്കാലത്താണ്. കീഴ്ത്താടിയിലെ തൂങ്ങിയ കൊഴുപ്പ് ആട്ടിക്കാണിക്കുന്ന നമ്മുടെ അഭിനയ മികവു കൊണ്ടോ രഞ്ജിയുടെ ജാതകത്തിന്റെ മെച്ചം കൊണ്ടോ പടം വിജയിച്ചു.

ചാനലുകളില്‍ കയറിയിരുന്ന് നാം കരഞ്ഞതും പടം വിജയിക്കാന്‍ കാരണമായെന്ന് ജനം പറയുന്നു. സഹതാപ തരംഗത്തില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി, നാം സൂപ്പര്‍സ്റ്റാര്‍ റിട്ടേണ്‍സായി. അങ്ങനെ കരുതിയാല്‍ മതി.

രണ്ടാം വരവില്‍ സെലക്ടീവാകണമെന്നും നല്ല വേഷങ്ങള്‍ ചെയ്ത് ഓസ്കാര്‍ നേടണമെന്നുമൊക്കെ കരുതിയതാണ്. എന്നാല്‍ ജനം നമ്മുടെ ചിത്രങ്ങളെ സെലക്ടീവായി പൊട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഷാജി കൈലാസിന്റെ ബലത്തില്‍ ഒരു ചിന്താമണി കൊലക്കേസും ടൈഗറും നമ്മുടെ ഹിറ്റ്ലിസ്റ്റില്‍ ഉണ്ടായിട്ടെന്താ? അയാളുടെ ടൈം ആയിരം ടൈം ബോംബ് ഒന്നിച്ചു പൊട്ടുന്ന ഒച്ചയിലാണ് പൊട്ടിത്തെറിച്ചത്.

കിച്ചാമണി എംബിഎ എന്നൊരു ഗംഭീര ചിത്രവും കൊണ്ടാണ് നാം ഓണത്തിന് അവതരിച്ചത്. പടം പൊട്ടിയ ഒച്ച കേട്ട് പാതാളത്തിലേയ്ക്ക് തിരിഞ്ഞോടിയ മാവേലി ഇനി മേലാല്‍ കേരളത്തില്‍ വരില്ലെന്ന് പ്രതിജ്ഞയെടുത്തു കളഞ്ഞത്രേ. നമ്മുടെ ചിത്രങ്ങള്‍ ഓണത്തിനില്ലെങ്കില്‍ ശപഥം തെറ്റിക്കാമെന്ന് വാമനന് വാക്കു കൊടുത്തെന്നും കേള്‍ക്കുന്നു. മാവേലി വന്നില്ലെങ്കില്‍ നമുക്ക് പുല്ലാ പുല്ല്.

ജഗതിയും സലിംകുമാറും മുതല്‍ വെഞ്ഞാറമൂട് സുരാജ് വരെ ജീവിതത്തില്‍ ആദ്യമായി തലയറഞ്ഞ് ചിരിച്ചത് കിച്ചാമണിയിലെ നമ്മുടെ ഹാസ്യാഭിനയം കണ്ടിട്ടാണത്രേ! അവരെ ചിരിപ്പിച്ചു കിടത്തിയൊന്നും ജനമറിഞ്ഞില്ല. ഫലം പടം മൂക്കു കുത്തി. നായകന്റെ ജീവിതം നായയും നക്കി.

മന്ദബുദ്ധികളെ നായകവേഷം കെട്ടിക്കുന്ന മന്ദബുദ്ധി സംവിധായകന്റെ ചിത്രത്തില്‍, കണ്ടാല്‍ പോത്തോ കാളയോ എന്ന് തിരിച്ചറിയാത്ത വേഷമാണ് നാം പിന്നീട് ചെയ്തത്. കരിംപൂച്ചയും പന്നിയെലിയുമൊക്കെ ആകേണ്ടി വരുമെന്നറിഞ്ഞു തന്നെയാണ് ഈ പണിക്കിറങ്ങിയത്. നമ്മുടെ ഗതികേടൊന്നും ഈ ജനമെന്ന മന്ദബുദ്ധിക്കറിയില്ലല്ലോ

ലങ്കയില്‍ അഭിനയിക്കാന്‍ പോയി പേരു ദോഷം കേട്ടതു മുതല്‍ തുടങ്ങിയതാണ് നമ്മുടെ കഷ്ടകാലം. നടിയുമായി ലേശം മമതയിലായിരുന്നു എന്നത് സത്യമാണ്. പണ്ട് ലേലനടിയുമായി ഉണ്ടായിരുന്ന ഇടപാടു പോലെ മറ്റൊന്ന്. എന്നാല്‍ നമ്മുടെ ഭാര്യ തന്ന ശിക്ഷയോ?

പിടിച്ച പിടിയാലെ മൂകാംബികയില്‍ കൊണ്ടുപോയി രണ്ടാം കെട്ടു നടത്തിക്കളഞ്ഞു. പിളളാരെല്ലാം നോക്കി നില്‍ക്കെ ഒരു കല്യാണവും സദ്യയും. പ്രസ് കവറേജിന്റെ ചുമതലയും ഭാര്യ ഏറ്റെടുത്തതു കാരണം സംഗതി എല്ലാവരും അറിയുകയും ചെയ്തു.

കാര്‍ത്തിക നക്ഷത്രം പോലത്തെ നടിയുമായും ചില ഇടപാടുകള്‍ ഉണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. നാം ഒന്നും അറിഞ്ഞതല്ല.

നാദിയയെ കൊന്നും കളി വേറെയാണ് നാരായണാ എന്ന് ഈണത്തില്‍ പാടിയും ആറ്റുനോറ്റു കൊണ്ടു വന്ന പടങ്ങളെയൊക്കെ ജനം വലിച്ചു കീറി പറത്തിയിത് ക്ഷമിക്കാന്‍ മാത്രം വിശാലഹൃദയനല്ല നാം. അടുത്ത പടമെങ്കിലും ഹിറ്റായേ തീരൂ. ഇല്ലെങ്കില്‍...........

മോഹന്‍തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് ഉണ്ടയാക്കി തോക്കില്‍ നിറച്ച് നാം തെരുവിലിറങ്ങും. പിന്നെ പിടിച്ചാല്‍ കിട്ടില്ലേ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X