»   » മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടീസറില്‍ സംഭവിച്ച 4 അബദ്ധങ്ങള്‍

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടീസറില്‍ സംഭവിച്ച 4 അബദ്ധങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉലഹന്നാന്‍ എന്ന ഹാസ്യ നായക കഥാപാത്രമായിട്ടാണ് ലാല്‍ എത്തുന്നത്.

ആ പ്രണയം തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നു, ഉലഹന്നാനെ കുറിച്ച് മോഹന്‍ലാല്‍


ചിത്രത്തിന്റെ ടീസര്‍ ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്തിരുന്നു. ഒരുമിനിട്ട് നാല് സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള ടീസറിന് യൂട്യൂബില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്.


തെറ്റുകള്‍ കണ്ടെത്തി

എന്തിനെയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടാല്‍ അതിനെ ഇഴകീറി പരിശോധിയ്ക്കുന്ന ഒരു സ്വഭാവം മലയാളികള്‍ക്കുണ്ട്. അതുകൊണ്ടാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടീസറില്‍ സംഭവിച്ച് നാല് അബദ്ധങ്ങള്‍ ഇപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.


ടീസര്‍ കാണൂ

ആദ്യം ചിത്രത്തിന്റെ ടീസര്‍ ഒരിക്കല്‍ കൂടെ ശ്രദ്ധിച്ച് കാണൂ.. നിങ്ങളുടെ ദൃഷ്ടിയില്‍ എന്തെങ്കിലും അബദ്ധങ്ങള്‍ കാണൂന്നുണ്ടോ..


ഇനി ഈ വീഡിയോ കാണൂ

ഇനി ടീസറിലെ അബദ്ധങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഈ വീഡിയോ കാണൂ.. ഡ്രീം ഹൗസ് എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.


മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാല്‍ എത്തുന്നു. ലാലിന്റെ ഭാര്യയായി വേഷമിടുന്നത് മീനയാണ്. അനൂപ് മേനോന്‍, സൃന്ദ അഷബ, നേഹ സെക്‌സാന, അയ്മ സെബാസ്റ്റിന്‍, രാഹുല്‍ മാധവ്, കലാഭവന്‍ ഷാജോണ്‍, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യും.


English summary
4 Mistakes in Munthirivallikal Thalirkkumbol Teaser
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam