Just In
- 6 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 7 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 7 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 8 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒന്നിലേറെപ്പേരെ പ്രണയിച്ച നായികമാര്‍
കാമുകിമാര്‍ക്ക് ഒട്ടും കുറവില്ലാത്ത മേഖലയാണല്ലോ ബോളിവുഡ്. എന്നാല്‍ പ്രണയം പരസ്യമാക്കാത്ത ചില പാവം നായികമാരും ബോളിവുഡിലുണ്ട്. കരീന കപൂര്‍ മുതല്‍ ഐശ്വര്യ റായ് വരെയുള്ളവര്‍ ബോളിവുഡിലെ കാമുകിമാരുടെ ഗണത്തില്‍ പെടുന്നു. ഇതില്‍ പലരുടയേും മൂന്നാമത്തെയും നാലമത്തെയുമൊക്കെ പ്രണയമാണ് സക്സസ് ആയത്.
പ്രണയിനിമാര്‍ എത്രയോ ആയിക്കൊള്ളട്ടെ ബോളിവുഡിന്റെ കാമുകീ സങ്കല്പ്പങ്ങളില് പതിഞ്ഞ ചില മുഖങ്ങളുണ്ട്. ഈ നായികമാരുടെ പ്രണയവും പ്രണയ കലഹവുമൊക്കെ വാര്‍ത്തകളും ആയിരുന്നു.
ഇപ്പോള്‍ സ്വസ്തമായ കുടംബ ജീവിതം നയിക്കുന്നവരാണ്. ഒന്നിലേറെപ്പേരെ പ്രണയിച്ച ബോളിവുഡ് സുന്ദരിമാര്‍ ഇതാ

ഒന്നിലേറെപ്പേരെ പ്രണയിച്ച നായികമാര്‍
സെയ്ഫ് അലിഖാനെ വിവാഹം കഴിച്ച് അല്‍പ്പം കുടംുബ കാര്യങ്ങളും അതിലേറെ സിനിമാക്കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ് കരീന കപൂര്‍. ഹൃത്വിക് റോഷനുമായി ചേര്‍ത്തായിരുന്നു കരീനയെപ്പറ്റി ആദ്യം ഗോസിപ്പുകള്‍ ഉണ്ടായത്. ഷാഹീദ് കപൂറുമായി കരീനയ്ക്കുണ്ടായിരുന്ന പ്രണയബന്ധം ബോളിവുഡിലെ സജീവ ചര്‍ച്ചകളില്‍ ഒന്നായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധവും തകര്‍ന്നു. ഒടുവില്‍ സെയ്ഫിന്റെ രാജകുമാരിയായി കരീന

ഒന്നിലേറെപ്പേരെ പ്രണയിച്ച നായികമാര്‍
കരീന കഴിഞ്ഞാല്‍ പ്രണയ വിഷയങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ള താരമാണ് ബിപാഷ. എപ്പോഴും ആരുടെയങ്കിലും കാമുകിയായില്ലെങ്കില് ബിപാഷയ്ക്ക് സങ്കടമാണത്രേ. ജോണ്‍ എബ്രഹാം-ബിപാഷ ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. ഈ ബന്ധം തകര്‍ന്നതിന് ശേഷം ദിനോ മോരിയയുമായി ബിപാഷ അടുത്തു. ഇതും അധികം നീണ്ട് നിന്നില്ല. ഇപ്പോള്‍ ഹര്മന് ബവേജയാണ് ബിപാഷയുടെ പുതിയ കാമുകന്. പ്രണയം രഹസ്യമായി സൂക്ഷിയ്ക്കുന്ന പതിവൊന്നും ബിപാഷയ്ക്കില്ല

ഒന്നിലേറെപ്പേരെ പ്രണയിച്ച നായികമാര്‍
ബച്ചന് കുടംബത്തില്‍ എത്തുന്നതിന് മുന്‍പ് ഒട്ടേറെ പ്രണയങ്ങളില്‍ അകപ്പെട്ട താരമാണ് ഐശ്വര്യ റായ്. ബോളിവുഡിലെ മികച്ച പ്രണയ ജോഡികളായിരുന്നു സല്മാന് ഖാനും ഐശ്വര്യയും എന്നാല്‍ പിന്നീട് ഈ ബന്ധം വളരെ മോശമായ അവസ്ഥയില്‍ അവസാനിച്ചു. വിവേക് ഒബ്റോയിയും ഐശ്വര്യയുടെ പ്രണയത്തിലാണെന്നതായിരുന്നു അടുത്ത ഗോസിപ്പ്. ഒടുവില്‍ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് ഐശ്വര്യ നല്ല കുചുംബ ജീവിതം നയിക്കുന്നു

ഒന്നിലേറെപ്പേരെ പ്രണയിച്ച നായികമാര്‍
മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ ലാറ ദത്തയ്ക്കും ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടായിരുന്നു. മോഡലയായ കെല്ലി ദോര്ജേയുമായി നീണ്ട കാലം പ്രണയത്തിലായിരുന്നു ഇവര്‍. പിന്നീട് ഈ ബന്ധം തകരുകയും ദിനോ മോരിയയുമായ ലാറ അടുക്കുകയും ചെയ്്തു. എന്നാല്‍ ഈ ബന്ധത്തിനും അധികം ആയുസ്സുണ്ടായില്ല. ടെന്നിസ് താരം മഹേഷ് ഭൂപതിയായിരുന്ന ലാറയുടെ അടുത്ത കാമുകന്. ഈ ബന്ധം വിവാഹത്തില്‍ അവസാനിച്ചു. ഇവര്‍ക്ക് സൈറ എന്നൊരു മകളുണ്ട്

ഒന്നിലേറെപ്പേരെ പ്രണയിച്ച നായികമാര്‍
ബോളിവുഡിലെ തിരക്കേറിയ താരമായ ദീപികയ്ക്കും ഒന്നിലധികം പ്രണയങ്ങളുണ്ടായിരുന്നു. മോഡലായ നിഹാര്‍ പാണ്ഡ്യയായിരുന്നു ഗോസിപ്പുകളില്‍ ആദ്യം നിറഞ്ഞത്. പിന്നീട് രണ്‍ബീര്‍ കപൂറുമായി ദീപിക അടുത്തു. ഈ ബന്ധം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ ബന്ധം തകര്‍ന്നതോടെ ക്രിക്കറ്റ താരങ്ങളായ മഹേന്ദ്ര സിംഗ് ധോനി, യുവ് രാജ് സിംഗ് എന്നിവരുടെ പേരുകള്‍ ദീപികയ്ക്കൊപ്പം ചേര്‍ത്ത് ഗോസിപ്പ് പരക്കാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ രാംലീല നായകന് രണ്‍വീര്‍ സിംഗും ദീപികയും പ്രണയത്തിലാണെന്നാണ് ബോളിവുഡില്‍ പരക്കുന്ന ഗോസിപ്പുകള്‍