ബാംഗ്ലൂര്‍ ഡെയ്‌സില്‍ മഞ്ജുവും മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ചാല്‍ ഇങ്ങനെയിരിയ്ക്കും.. കാണൂ
മലയാളി യുവത്വം ആഘോഷമാക്കിയ ചിത്രമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ തുടങ്ങിയ യുവതാരങ്ങള്‍ മത്സരിച്ചഭിനയിച്ചു.
2016 യുട്യൂബ് ഹിറ്റ്; മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍, പിന്നാലെ യൂത്ത് ഐക്കണ്‍ ദുല്‍ഖറും!
ഇത് ഈ കാലത്തിന്റെ പ്രതിനിധികളാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് തൊണ്ണൂറുകളിലാണ് ഇറങ്ങിയിരുന്നത് എങ്കില്‍ ആരൊക്കെയാകുമായിരുന്നു ചിത്രത്തിലെ ദിവ്യയും അജുവും കുട്ടനുമൊക്കെ.

കുട്ടനായി (നിവിന്‍ പോളി) മോഹന്‍ലാലും അജുവായി (ദുല്‍ഖര്‍ സല്‍മാന്‍) മമ്മൂട്ടിയും ദിവ്യയായി (നസ്‌റിയ നസീം) മഞ്ജു വാര്യരും എത്തുന്നതായി സങ്കല്‍പിയ്ക്കുക. ഫഹദ് ഫാസില്‍ ചെയ്ത വേഷം സുരേഷ് ഗോപിയും എടുക്കട്ടെ. ശോഭനയും പാര്‍വ്വതിയും ഇഷ തല്‍വാറും നിത്യ മേനോനുമായി വരും.
ഈ സങ്കല്‍പത്തില്‍ നിന്നാണ് ഒരു റീമിക്‌സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എസ് കെ എഡിറ്റ്‌സ് എന്ന യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട ബാഗ്ലൂര്‍ ഡെയ്‌സിന്റെ പുതിയ, പഴയ വീഡിയോ കാണൂ...


Click it and Unblock the Notifications











