»   » ഇതുപോലൊരു ക്യൂട്ട് ചിത്രം മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സിന് ഇനി കാണാന്‍ കഴിയുമോ?

ഇതുപോലൊരു ക്യൂട്ട് ചിത്രം മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സിന് ഇനി കാണാന്‍ കഴിയുമോ?

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ കടിപിടി - അടിപിയാണെങ്കിലും ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്നത് പകല്‍ പോലെ സത്യം. അക്കാര്യത്തില്‍ മലയാളികള്‍ക്ക് അഭിമാനിക്കുകയും ചെയ്യാം.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫാന്‍സിന്റെ മനസ്സു നിറയ്ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രം ടിവിയില്‍ കാണുന്ന മോഹന്‍ലാല്‍!

mohanlal

ഈ ചിത്രത്തിലെ സാധാരണത്വമാണ് ആദ്യത്തെ ആകര്‍ഷണം. ഒരു താരപരിവേഷവുമില്ലാതെ, താടിക്ക് കൈയ്യും കൊടുത്ത്, പുഞ്ചിരിയോടെ ലാല്‍ നോക്കി നില്‍ക്കുന്ന ആ രംഗം ഏതൊരു മമ്മൂട്ടി - മോഹന്‍ലാല്‍ ആരാധകനും സന്തോഷം നല്‍കും.

ജോഷി സംവിധാനം ചെയ്ത നമ്പന്‍ 20 മദ്രാസ് മെയില്‍ 1990 ലാണ് റിലീസ് ചെയ്തത്. ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ അവതരിച്ചു. ചിത്രത്തിലെ ട്രെയിനിലെ രംഗങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണം.

English summary
A cute picture for Mohanlal - Mammootty fans
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam